നവകേരള സദസ് ഇന്ന് കണ്ണൂര്‍ ജില്ലയില്‍. ജില്ലയിലെ നാല് മണ്ഡലങ്ങളിലാണ് ഇന്ന് മുഖ്യമന്ത്രിയും മന്ത്രിമാരും പങ്കെടുക്കുന്ന നവകേരള സദസ് നടക്കുന്നത്. പയ്യന്നൂര്‍ മണ്ഡലത്തിലാണ് ആദ്യ ജന സദസ്സ്. രാവിലെ 9 മണിക്ക് പയ്യന്നൂര്‍ ഹോട്ടല്‍ ജുജു ഇന്റര്‍നാഷണലില്‍ പ്രഭാതയോഗം നടക്കുക. പ്രഭാത യോഗത്തില്‍ പയ്യന്നൂര്‍, തളിപ്പറമ്പ്, കല്യാശ്ശേരി, ഇരിക്കൂര്‍ മണ്ഡലങ്ങളിലെ ക്ഷണിക്കപ്പെട്ട പ്രമുഖര്‍ പങ്കെടുക്കും. മുഖ്യമന്ത്രി ഇവരുമായി സംവദിക്കും. ശേഷം മുഖ്യമന്ത്രി മാധ്യമങ്ങളെ കാണും.
10 മണിക്ക് പയ്യന്നൂരിലെ പൊലീസ് മൈതാനത്ത് നടക്കും.3 മണിക്ക് കല്യാശേരിയില്‍ മാടായിപ്പാറ പാളയം മൈതാനത്ത് ആണ് നവകേരള സദസ് വേദി. 4.30 നു തളിപ്പറമ്പിലെ ഉണ്ടപറമ്പ് മൈതാനത്തും 6 മണിക്ക് ശ്രീകണ്ഠാപുരം ബസ്സ്റ്റാന്‍ഡിന് സമീപത്തെ വേദിയിലുമാണ് മുഖ്യമന്ത്രിയും മന്ത്രിമാരും എത്തുക. നാളെയും മറ്റന്നാളും കണ്ണൂര്‍ ജില്ലയില്‍ മന്ത്രിസഭയുടെ പര്യടനം തുടരും.
അതേസമയം കഴിഞ്ഞ ദിവസം നവകേരള സദസ് കാസര്‍കോട് ജില്ലയിലെ മൂന്ന് നിയമസഭാ മണ്ഡലങ്ങളിലെ പര്യടനം പൂര്‍ത്തിയാക്കുമ്പോള്‍ ഒന്‍പതിനായിരം പരാതികളാണ് സര്‍ക്കാരിന് ലഭിച്ചത്. ഉദുമയില്‍ നാലായിരത്തോളം പരാതികളാണ് ലഭിച്ചത്. കാസര്‍കോട് മണ്ഡലത്തില്‍ 3451 പരാതികളും മഞ്ചേശ്വരത്തെ ഉദ്ഘാടന വേദിയില്‍ 1,908 പരാതികളും ലഭിച്ചു. ജില്ലക്ക് പുറത്തു നിന്നടക്കം പരാതികള്‍ എത്തിയിട്ടുണ്ട്.