കീവ് : റഷ്യ-ഉക്രെയ്ൻ പ്രതിസന്ധിയെ തുടർന്നു കീവ് ജനസംഖ്യയുടെ പകുതിയും അഭയാർത്ഥികളായതായി മേയർ. ഏകദേശം 2 ദശലക്ഷം ആളുകൾ നഗരം വിട്ടുപോയതായി കീവ് മേയർ വിറ്റാലി ക്ലിറ്റ്‌ഷ്‌കോ പറഞ്ഞു.
ബുധനാഴ്ച മൂന്ന് നഗരങ്ങളിൽ നിന്ന് 35,000 പേരെ മാനുഷിക ഇടനാഴികളിലൂടെ ഒഴിപ്പിച്ചതായി ഉക്രേനിയൻ പ്രസിഡന്റ് വോളോഡിമർ സെലെൻസ്കി പറഞ്ഞു. മറ്റൊരു ആറ് മാനുഷിക ഇടനാഴികൾ കൂടി വ്യാഴാഴ്ച ആസൂത്രണം ചെയ്തിട്ടുണ്ടെന്നു സെലെൻസ്കി പറഞ്ഞു.
രണ്ടാഴ്ച മുമ്പ് അധിനിവേശം ആരംഭിച്ചതിന് ശേഷം 2 ദശലക്ഷത്തിലധികം ആളുകൾ ഉക്രെയ്നിൽ നിന്ന് പലായനം ചെയ്തതായി യുഎൻ പറഞ്ഞു.