പ്രതിരോധ കുത്തിവെപ്പ് പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ കാല്‍ഗരിയില്‍ രണ്ട് പോപ്-അപ് വാക്‌സിനേഷന്‍ ക്ലിനിക്കുകള്‍ തുറന്ന് സര്‍ക്കാര്‍. വെള്ളിയാഴ്ചയോടെ ആശുപത്രിയില്‍ ചികിത്സയിലിരിക്കുന്ന കോവിഡ്-19 രോഗികളുടെ എണ്ണത്തില്‍ കുറവു വന്നെങ്കിലും വാക്‌സിനേഷൻ പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് ക്ലിനിക്കുകള്‍ ആരംഭിച്ചിരിക്കുന്നത്.
ക്ലിനിക്കുകള്‍ വഴി കോവിഡ് വാക്‌സിനുള്‍പ്പടെ ഇന്‍ഫ്‌ളുവന്‍സ, ന്യുമോണിയ വാക്‌സിനുകളും മുതിര്‍ന്നവര്‍ക്കും കുട്ടികള്‍ക്കും ഒരുപോലെ ലഭ്യമാകുമെന്ന് സര്‍ക്കാര്‍ അറിയിച്ചു. ജെനസിസ് സെന്ററിലാണ് ആദ്യ ക്ലിനിക്ക് ആരംഭിച്ചത്. ഉച്ചയോടുകൂടി ആരംഭിച്ച വാക്‌സിന്‍ വിതരണം വൈകിട്ട് 7 മണി വരെ ഉണ്ടായിരുന്നു. രണ്ടാമത്തെ ക്ലിനിക്ക് മാര്‍ച്ച് 19 ന് രാവിലെ 10.30 മുതല്‍ വൈകിട്ട് 5.30 വരെ ഉണ്ടായിരിക്കും. വാക്‌സിനേഷന്‍ സംബന്ധിച്ച എല്ലാ സംശയ നിവാരണത്തിനും ആരോഗ്യ പ്രവര്‍ത്തകരുടെ സഹായം ക്ലിനിക്കില്‍ ലഭ്യമാണ്.
ഇത്തരം താല്‍ക്കാലിക ക്ലിനിക്കുകള്‍ തുടങ്ങുന്നത് ആല്‍ബര്‍ട്ടയിലെ മുഴുവന്‍ ജനങ്ങള്‍ക്കും കോവിഡില്‍ നിന്നും രക്ഷപ്പെടാനുള്ള മികച്ച അവസരമായിരിക്കുമെന്ന് ആല്‍ബര്‍ട്ട ആരോഗ്യ മന്ത്രി ജേസണ്‍ കോപ്പിംഗ് പറഞ്ഞു.
ഈ താല്‍ക്കാലിക ക്ലിനിക്കിനു പുറമെ കാല്‍ഗരിയിലെ അഞ്ച് എഎച്ച്എസ് ഇമ്യൂണൈസേഷന്‍ ക്ലിനിക്കുകളില്‍ അഞ്ച് വയസിനു മുകളിലുള്ള കുട്ടികള്‍ക്ക് വാക്ക്-ഇന്‍ അപ്പോയ്‌മെന്റ് എടുക്കാന്‍ കഴിയുന്നതാണ്.
ആഴ്ചയില്‍ എല്ലാദിവസവും പ്രവര്‍ത്തിക്കുന്ന ക്ലിനിക്കുകളും സമയവും
. ബ്രെന്റ്‌വുഡ് വില്ലേജ് മാള്‍( 8.20 am-8 pm)
. സൗത്ത് കാല്‍ഗരി ഹെല്‍ത്ത് സെന്റര്‍ ( 8.20 am- 8 pm)
. റിച്ച്‌മോണ്ട് റോഡ് ഡയഗ്നോസ്റ്റിക് ആന്‍ഡ് ട്രീറ്റ്‌മെന്റ് സെന്റര്‍ ( 8.20 am 8 pm)
. നോർത്ത് ഗേറ്റ് മാൾ (8:20 a.m. to 8 p.m.)
. ബോ ട്രെയിൽ – 650 16 (8 a.m. to 4:15 p.m)