ഓള്‍ഡ്ട്രാഫോഡ്: ചാമ്പ്യൻസ് ലീഗ് പ്രീക്വാര്‍ട്ടര്‍ രണ്ടാം പാദത്തില്‍ മാഞ്ചസ്റ്റര്‍ യുനൈറ്റഡ് ഇന്ന് അത്‌ലറ്റിക്കോ മാഡ്രിഡിനെതിരേ ഇറങ്ങുന്നു.
ആദ്യപാദത്തില്‍ യുനൈറ്റഡ് അത്‌ലറ്റിക്കോയെ സമനിലയില്‍ പിടിച്ചിരുന്നു. മാഞ്ചസ്റ്ററിന്റെ ഹോം ഗ്രൗണ്ടില്‍ അര്‍ദ്ധരാത്രി 1.30നാണ് മല്‍സരം. ഇംഗ്ലിഷ് പ്രീമിയര്‍ ലീഗില്‍ ടോട്ടന്‍ഹാമിനെതിരേ ഹാട്രിക്ക് നേടി റൊണാള്‍ഡോ ഫോം വീണ്ടെടുത്ത ആത്മവിശ്വാസത്തിലാണ് യുനൈറ്റഡ് ഇന്നിറങ്ങുന്നത്.