Saturday, August 30, 2025

പാക്കിസ്ഥാനിലെ ആയുധസംഭരണശാലയിൽ വൻ സ്ഫോടനം

സിയാല്‍ക്കോട്ട് : പാകിസ്ഥാനിലെ സിയാല്‍ക്കോട്ടില്‍ ആയുധസംഭരണ ശാലയിൽ വന്‍ സ്‌ഫോടനം. ആദ്യമുണ്ടായ സ്‌ഫോടനത്തിന് പിന്നാലെ തുടര്‍ സ്‌ഫോടനങ്ങളുണ്ടായതായി വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. തീപിടിത്തത്തെ തുടര്‍ന്നാണ് തുടരെ സ്ഫോടനങ്ങളുണ്ടായത്. ഇതുവരെ തീ അണയ്ക്കാൻ സാധിച്ചില്ലെന്നും റിപ്പോർട്ടിൽ പറയുന്നു.

സിയാൽകോട്ട് ഗാരിസണിൽ ആകസ്മികമായി തീപിടുത്തമുണ്ടായെങ്കിലും ആളപായമൊന്നും ഉണ്ടായിട്ടില്ലെന്നും ഷോർട്ട് സർക്യൂട്ടിംഗ് ആണ് തീപിടുത്തത്തിന് കാരണമെന്നും റിപ്പോർട്ട് ഉണ്ട്.

“ഫലപ്രദവും സമയോചിതവുമായ പ്രതികരണം കാരണം, നാശനഷ്ടങ്ങൾ ഉടനടി നിയന്ത്രിക്കുകയും തീ അണയ്ക്കുകയും ചെയ്തു. വസ്തുവകകൾക്ക് നാശനഷ്ടമോ ജീവഹാനിയോ സംഭവിച്ചിട്ടില്ല, ”സൈനിക മാധ്യമ വിഭാഗം പറഞ്ഞു.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!