ഒട്ടാവ : കോവിഡ്-19 ആരോഗ്യ നടപടികളെ എതിർക്കുകയും “ഫ്രീഡം കോൺവോയ്” പ്രതിഷേധങ്ങളിൽ പങ്കെടുക്കുകയും ചെയ്ത സ്റ്റീവ് ചാർലൻഡിന് ജാമ്യം അനുവദിച്ചു. ക്യൂബെക്ക് ആസ്ഥാനമായുള്ള “ലെസ് ഫർഫദാസ്” എന്ന ഗ്രൂപ്പിന്റെ വക്താവായ ചാർലാൻഡ് മൂന്നാഴ്ചയിലേറെ ജയിലിൽ കഴിഞ്ഞതിന് ശേഷമാണ് ഇന്ന് ജാമ്യം ലഭിച്ചത്.
ചാർലാൻഡ് തിങ്കളാഴ്ച $ 27,000 ബോണ്ടിൽ ജയിലിൽ നിന്ന് മോചിതനാകും. പാർലമെന്റ് ഹില്ലിന് ചുറ്റുമുള്ള തെരുവുകളിലെ ഫ്രീഡം കോൺവോയ് പ്രതിക്ഷേധം പോലീസ് നീക്കം ചെയ്തതിന് ഏകദേശം ഒരാഴ്ചയ്ക്ക് ശേഷം ഫെബ്രുവരി 26 ന് ഒട്ടാവയ്ക്ക് പുറത്ത് നിന്ന് അദ്ദേഹം അറസ്റ്റിലായി. തെറ്റായ പെരുമാറ്റം, കൗൺസിലിംഗ് എന്നീ കുറ്റങ്ങളാണ് ഇയാൾക്കെതിരെ ചുമത്തിയിരിക്കുന്നത്.
ചാർലാൻഡിന്റെ ജാമ്യാപേക്ഷയിൽ നിന്നുള്ള വിശദാംശങ്ങൾ വിശാലമായ പ്രസിദ്ധീകരണ നിരോധനത്തിന് കീഴിൽ രഹസ്യമായി സൂക്ഷിക്കണമെന്ന് ജസ്റ്റിസ് ജോസ്ലിൻ സെന്റ് ജീൻ കഴിഞ്ഞ ആഴ്ച ഉത്തരവിട്ടിരുന്നു.
ചാർലൻഡ് തന്റെ ജാമ്യാപേക്ഷയ്ക്കായി $5,000 കെട്ടിവെക്കണം. അതേസമയം അദ്ദേഹത്തിന്റെ രണ്ട് അംഗീകൃത ജാമ്യക്കാർ – ജാമ്യത്തിലായിരിക്കുമ്പോൾ കോടതി ഉത്തരവിട്ട വ്യവസ്ഥകൾ പാലിക്കുന്നുവെന്ന് ഉറപ്പാക്കാൻ ചുമതലപ്പെടുത്തിയവർ – $22,000 നൽകണമെന്നും ചാർലാന്റിന് ജാമ്യം നൽകാനുള്ള തീരുമാനത്തിൽ, ജസ്റ്റിസ് ജോസ്ലിൻ സെന്റ് ജീൻ പറഞ്ഞു.
ജയിലിന് പുറത്ത് ചാർലൻഡ് പാലിക്കേണ്ട നിരവധി നിബന്ധനകളും ജസ്റ്റിസ് ജോസ്ലിൻ സെന്റ് ജീൻ ഏർപ്പെടുത്തിയിട്ടുണ്ട്. സോഷ്യൽ മീഡിയ ഉപയോഗിക്കുന്നതിൽ നിന്നുള്ള വിലക്കും പകർച്ചവ്യാധി ആരോഗ്യ നടപടികൾക്കെതിരെയുള്ള ഫ്രീഡം കോൺവോയ് പ്രതിഷേധമോ പ്രകടനങ്ങളോ ആയി ബന്ധപ്പെട്ട ഏതെങ്കിലും പ്രവർത്തനങ്ങളിൽ പങ്കെടുക്കുകയോ സംഘടിപ്പിക്കുകയോ ചെയ്യുന്നതിൽ നിന്നുള്ള നിരോധനവും ഇതിൽ ഉൾപ്പെടുന്നു.
കഴിഞ്ഞ മാസം കോൺവോയ് അധിനിവേശം നടന്ന ഒട്ടാവയിലെ വെല്ലിംഗ്ടൺ സ്ട്രീറ്റിലെ പ്രദേശത്ത് പ്രവേശിക്കരുതെന്നും കുറ്റാരോപിതരായ പാറ്റ് കിംഗ്, തമാര ലിച്ച്, ക്രിസ് ബാർബർ, ടൈസൺ എന്നിവരുൾപ്പെടെ മറ്റ് 10 പ്രതിഷേധ സംഘാടകരുമായി ആശയവിനിമയം നടത്തരുതെന്നും സെന്റ് ജീൻ ചാർലാൻഡിനോട് ആവശ്യപ്പെട്ടു.
48-കാരനായ ചാർലൻഡ് ക്യൂബെക്ക് തീവ്ര വലതുപക്ഷ ഗ്രൂപ്പായ ലാ മീറ്റ് എന്ന ഗ്രൂപ്പിന്റെ പ്രധാന സംഘാടകനായിരുന്നു.