കോസ്മിക് ലോകത്ത് 65 പുതിയ ഗ്രഹങ്ങള്‍ കൂടി കണ്ടെത്തിയതോടെ, നമ്മുടെ സൗരയൂഥത്തിന് അപ്പുറത്തുള്ള നക്ഷത്രങ്ങള്‍ക്ക് ചുറ്റും അത്തരം 5000-ലധികം ഗ്രഹങ്ങളുടെ സാന്നിധ്യം നാസ സ്ഥിരീകരിച്ചു.
ബഹിരാകാശ പര്യവേക്ഷണത്തില്‍ ഒരു പുതിയ നാഴികക്കല്ലാവുന്ന കണ്ടെത്തലാണ് സോളാര്‍ സിസ്റ്റത്തിനപ്പുറം 5000-ലധികം പുതിയ ലോകങ്ങള്‍ ഉണ്ടെന്നുള്ളതിനുള്ള സ്ഥിരീകരണം. ഇതുവരെ കണ്ടെത്തിയ 5000 എക്‌സോപ്ലാനറ്റുകള്‍ക്ക് – സൂര്യനല്ലാത്ത മറ്റു നക്ഷത്രങ്ങള്‍ക്കു ചുറ്റും കറങ്ങുന്ന ഗ്രഹങ്ങള്‍ക്ക് – വ്യത്യസ്തമായ ഘടനയും സ്വഭാവമാണുള്ളത്. ഭൂമിയെപ്പോലുള്ള ചെറിയ പാറകള്‍ നിറഞ്ഞ ലോകങ്ങള്‍, വ്യാഴത്തേക്കാള്‍ പലമടങ്ങ് വലിപ്പമുള്ള വാതക ഭീമന്മാര്‍, നക്ഷത്രങ്ങള്‍ക്ക് ചുറ്റുമുള്ള ചുട്ടുപഴുത്ത ഗ്രഹങ്ങള്‍ എന്നിവ ഇതില്‍ ഉള്‍പ്പെടുന്നു. ഭൂമിയെക്കാൾ വലിയ പാറകളുള്ള ലോകങ്ങളായ ‘സൂപ്പര്‍ എര്‍ത്ത്സ്’ ഉണ്ട്. കൂടാതെ നമ്മുടെ സിസ്റ്റത്തിന്റെ നെപ്ട്യൂണിന്റെ ചെറിയ പതിപ്പുകളായ ‘മിനി-നെപ്ട്യൂണുകളും ഉള്ളതായി നാസ സ്ഥിരീകരിക്കുന്നു.
ഒരേസമയം രണ്ട് നക്ഷത്രങ്ങളെ ചുറ്റുന്ന ഗ്രഹങ്ങളും, തകര്‍ന്ന നക്ഷത്രങ്ങളുടെ അവശിഷ്ടങ്ങളെ ചുറ്റുന്ന ഗ്രഹങ്ങളും കഴിഞ്ഞ മൂന്ന് ദശകങ്ങളില്‍ കണ്ടെത്തിയിട്ടുണ്ട്. ഭൂമി ഉള്‍പ്പെടുന്ന മില്‍ക്ക് വേ ഗാലക്‌സിയില്‍ കോടിക്കണക്കിന് ഗ്രഹങ്ങളുണ്ട് . ജെയിംസ് വെബ് ബഹിരാകാശ ദൂരദര്‍ശിനി പകര്‍ത്തിയ ചിത്രത്തില്‍ ഒരൊറ്റ ഫ്രെയിമില്‍ ആയിരക്കണക്കിന് ഗാലക്‌സികള്‍ കാണിക്കുന്നു. ഓരോന്നും അത്തരം അതുല്യമായ പര്യവേക്ഷണം ചെയ്യപ്പെടാത്ത ലോകങ്ങളുടെ സാധ്യതയുള്ളതാണ്.
ഗ്യാലക്‌സില്‍ ഒരിടത്തും ജീവന്‍ അവശേഷിക്കുന്ന മറ്റൊരു ഭൂമി ഇതുവരെ കണ്ടെത്തിയിട്ടില്ല. എന്നാല്‍ നമ്മുടെ ഗാലക്സിയില്‍ ഇതുവരെ സ്ഥിരീകരിച്ചിട്ടുള്ള 5,000-ലധികം എക്സോപ്ലാനറ്റുകളില്‍ നമ്മുടെ സൗരയൂഥത്തിലെ ഗ്രഹങ്ങള്‍ക്ക് സമാനമായതും മറ്റുള്ളവ വളരെ വ്യത്യസ്തമായതുമായ വിവിധ തരം ഉള്‍പ്പെടുന്നു. ഇവയില്‍ ‘സൂപ്പര്‍ എര്‍ത്ത്സ്’ എന്നറിയപ്പെടുന്ന ഒരു നിഗൂഢമായ മറ്റൊരു ശ്രേണിയിലെ ഗ്രഹങ്ങളുണ്ട് . അവ നമ്മുടെ ലോകത്തേക്കാള്‍ വലുതും പാറക്കെട്ടുകള്‍ നിറഞ്ഞതുമാണ്.