Sunday, August 31, 2025

MTAC ടോപ് സിങ്ങർ സീസൺ-2 നു തുടക്കമായി – മത്സരങ്ങൾ പുരോഗമിക്കുന്നു

ടൊറോൻ്റോ : മലയാളീ ട്രക്കേഴ്സ് അസോസിയേഷൻ ഓഫ് കാനഡ സംഘടിപ്പിക്കുന്ന “MTAC ടോപ് സിങ്ങർ സീസൺ 2” മത്സരങ്ങൾ പുരോഗമിക്കുന്നു. ഓൺലൈൻ ആയി സംഘടിപ്പിക്കുന്ന മത്സരത്തിൽ 18 വയസു തികഞ്ഞ ലോകമെമ്പാടുമുള്ള ഏവർക്കും പങ്കെടുക്കാം.

മത്സരത്തിൽ പങ്കെടുക്കാൻ നിങ്ങൾ ചെയ്യേണ്ടത്‌ ഇത്ര മാത്രം. രണ്ടു മിനിറ്റിൽ കുറയാത്ത ദൈർഘ്യമുള്ള, സ്വയം പാടി റെക്കോർഡ് ചെയ്ത വീഡിയോ “mtactopsinger@gmail.com” എന്ന ഇ-മെയിലിലേക്കോ +1 289 395 2405 എന്ന വാട്സാപ്പ് നമ്പറിലേക്കോ നിങ്ങളുടെ പേര്, അഡ്രസ്, ഫോൺ നമ്പർ, ഇമെയിൽ ഐഡി എന്നിവ സഹിതം അയക്കുക. മത്സരാർത്ഥികളുടെ പ്രത്യേകം ശ്രദ്ധക്ക് ശ്രുതി ബോക്സ്, കരോക്കെ തുടങ്ങി മറ്റു യാതൊരു ഉപകരണങ്ങളും അനുവദിക്കില്ല. യാതൊരു വിധ എഡിറ്റിംഗ് പാടില്ല. മലയാളം സിനിമ ഗാനങ്ങൾ മാത്രമേ അനുവദിക്കുകയുള്ളു. ഏപ്രിൽ 20 വരെ മത്സരാർത്ഥികൾക്ക് റെക്കോർഡ് ചെയ്ത വീഡിയോ അയക്കാം.

ഒന്നാം സമ്മാനമായി ഒരു ലക്ഷം ഇന്ത്യൻ രൂപ ലഭിക്കുമ്പോൾ രണ്ടും മൂന്നും സമ്മാനമായി അന്പത്തിനായിരവും ഇരുപത്തി അയ്യായിരവും ലഭിക്കും. ഏപ്രിൽ 20 വരെയായിരിക്കും മത്സരത്തിൽ പങ്കെടുക്കാനുള്ള കാലപരിധി. നിങ്ങൾ അയച്ചു തരുന്ന വീഡിയോസ് മാർച്ച് 20 മുതൽ ഫേസ്ബുക് പേജിൽ കാണാൻ സാധിക്കും.

കൂടുതൽ വിവരങ്ങൾക്ക് Mtac ഒഫീഷ്യൽ FB പേജ് സന്ദർശിക്കുക – https://www.facebook.com/522983384715797/posts/1627598560920935/?d=n

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!