സൗജന്യ കോവിഡ് റാപിഡ് ടെസ്റ്റ് കിറ്റുകളുടെ വിതരണം ജൂലൈ അവസാനം വരെ നീട്ടിയാതായി ഒൻ്റാരിയോ ആരോഗ്യ മന്ത്രാലയത്തിന്റെ വക്താവ് അലക്‌സാന്ദ്ര ഹിൽകെൻ അറിയിച്ചു. മെഡിക്കൽ ഫാർമസികൾ വഴിയും ഗ്രോസറി ഷോപ്പുകള്‍ വഴിയും നൽകിക്കൊണ്ടിരിക്കുന്ന സൗജന്യ ടെസ്റ്റിംഗ് കിറ്റുകൾ ആറാം തരംഗ സാധ്യതകൾ മുൻനിർത്തിയാണ് തുടർന്നും നൽകാനുള്ള തീരുമാനം. നേരത്തെ ഫെബ്രുവരി 9 മുതൽ എട്ട് ആഴ്‌ചത്തേക്ക് പലചരക്ക് കടകളിലും ഫാർമസികളിലും സൗജന്യ പരിശോധനകൾ വാഗ്‌ദാനം ചെയ്‌തിരുന്നു.
മെഡിക്കൽ ഫാര്‍മസികള്‍,ഗ്രോസറി ഷോപ്പുകള്‍ എന്നിവ കൂടാതെ സ്‌കൂളുകള്‍, ലോങ്-ടേം കെയര്‍ ഹോമുകള്‍, റിട്ടയര്‍മെന്റ് റെസിഡന്‍സുകള്‍,പൊതു തൊഴിലിടങ്ങൾ തുടങ്ങിയവയിലൂടെയെല്ലാം ഓരോ ആഴ്ചയും 5.5 മില്യണ്‍ സൗജന്യ റാപിഡ് ടെസ്റ്റ് കിറ്റുകള്‍ ലഭ്യമാക്കുമെന്ന് സര്‍ക്കാര്‍ അറിയിച്ചിരുന്നു .
പ്രവിശ്യയിലുടനീളമുള്ള പല കമ്മ്യൂണിറ്റികളിലും കോവിഡിന്റെ എണ്ണം വളരെ കൂടുന്നുണ്ടെന്ന കാര്യം വളരെ വ്യക്തമാണെന്ന് യൂണിവേഴ്‌സിറ്റി ഹെൽത്ത് നെറ്റ്‌വർക്കിലെ പകർച്ചവ്യാധി വിദഗ്ധനായ ഡോ. ഐസക് ബൊഗോച്ച് പറഞ്ഞു. അതിന്റെ അടിസ്ഥാനത്തിൽ, കൂടുതൽ പരിശോധനകൾ നടത്തണമെന്നും ഇതുവരെ കുത്തിവയ്പ് എടുക്കാത്ത ആളുകൾക്ക് വാക്സിനേഷൻ നൽകുന്നതിന് കൂടുതൽ ശ്രദ്ധ നൽകണമെന്നും അദ്ദേഹം പറഞ്ഞു.