Saturday, August 30, 2025

റഷ്യൻ വിദേശകാര്യമന്ത്രി സെർജി ലാവ്‌റോവ് ഇന്ന് ഇന്ത്യയിലെത്തും

ന്യൂ​ഡ​ല്‍​ഹി: യു​ക്രെ​യ്നി​ല്‍ സൈ​നി​ക നീ​ക്കം തു​ട​രു​ന്ന​തി​നി​ടെ റ​ഷ്യ​ന്‍ വി​ദേ​ശ​കാ​ര്യ​മ​ന്ത്രി സെ​ര്‍​ജി ലാ​വ്‌​റോ​വ് ഇ​ന്ന് ഇ​ന്ത്യ​യി​ലെ​ത്തും.രണ്ടു ദിവസത്തെ സന്ദര്‍ശനത്തിനായാണ് ലാവ്റോവ് ഇന്ത്യയിലെത്തുന്നത്. യു​ക്രെയ്ന്‍ അ​ധി​നി​വേ​ശ​ത്തി​ന് ശേ​ഷം ആ​ദ്യ​മാ​യി ഇ​ന്ത്യ​യി​ലെ​ത്തു​ന്ന റ​ഷ്യ​ന്‍ നേ​താ​വാ​ണ് ലാ​വ്‌​റോ​വ്.വി​വി​ധ രാ​ജ്യ​ങ്ങ​ള്‍ റ​ഷ്യ​യ്ക്കു​മേ​ല്‍ ഉ​പ​രോ​ധം ഏ​ര്‍​പ്പെ​ടു​ത്തി​യ സാ​ഹ​ച​ര്യ​ത്തി​ല്‍ ഇ​ന്ത്യ​യു​മാ​യി വ്യാ​പാ​ര​ബ​ന്ധം കൂ​ടു​ത​ല്‍ ശ​ക്ത​മാ​ക്കാ​നാ​ണ് ലാ​വ്‌​റോ​വി​ന്‍റെ സ​ന്ദ​ര്‍​ശ​ന​ത്തി​ലൂ​ടെ ല​ക്ഷ്യ​മി​ടു​ന്ന​ത്. വിദേശകാര്യമന്ത്രി എസ് ജയശങ്കര്‍, പ്രതിരോധ മന്ത്രി രാജ്നാഥ് സിങ് എന്നിവരുമായി യു.എസ് പ്രതിരോധ, വിദേശകാര്യ മന്ത്രിമാരാണ് കൂടിക്കാഴ്ച നടത്തുക.

ചൈനയിലെ സന്ദര്‍ശനത്തിനു ശേഷമാണ് ലാവ്റോവ് ഇന്ത്യയിലെത്തുന്നത്. ചൈനയിലെ വിദേശകാര്യമനത്രി വാങ് യീയുമായി ലാവ്റോവ് യുക്രെയ്ന്‍ പ്രശ്നം ചര്‍ച്ച ചെയ്തതിനുശേഷമാണ് ഇന്ത്യ സന്ദര്‍ശിക്കുന്നത്.റ​ഷ്യ യു​ക്രെ​യ്നി​ല്‍ സൈ​നി​ക നീ​ക്കം ആ​രം​ഭി​ച്ച​തി​നെ​തി​രെ ലോ​ക​രാ​ജ്യ​ങ്ങ​ള്‍ രം​ഗ​ത്തെ​ത്തി​യ​പ്പോ​ള്‍ ഇ​ന്ത്യ റ​ഷ്യ​ക്കെ​തി​രെ വി​മ​ര്‍​ശ​നം ഉ​ന്ന​യി​ച്ചി​രു​ന്നി​ല്ല. ഐ​ക്യ​രാ​ഷ്ട്ര​സ​ഭ​യി​ല്‍ റ​ഷ്യ​യെ ത​ള്ളാ​ത്ത നി​ല​പാ​ടാ​ണ് ഇ​ന്ത്യ സ്വീ​ക​രി​ച്ച​ത്.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!