Saturday, November 15, 2025

പത്മ മാതൃകയില്‍ കേരളത്തിന്റെ പുരസ്‌കാരങ്ങള്‍; അപേക്ഷ ക്ഷണിച്ചു

തിരുവനന്തപുരം : പത്മ മാതൃകയില്‍ കേരളത്തിന്റെ പരമോന്നത പുരസ്‌കാരങ്ങളായ കേരള ജ്യോതി, കേരള പ്രഭ, കേരള ശ്രീ പുരസ്‌കാരങ്ങള്‍ക്ക് അപേക്ഷ ക്ഷണിച്ചു. ഇന്ന് മുതല്‍ ജൂണ്‍ 30 വരെ നാമനിര്‍ദ്ദേശം സമര്‍പ്പിക്കാം. അവാര്‍ഡിനായി വ്യക്തികള്‍ക്ക് സ്വന്തമായി നാമനിര്‍ദ്ദേശം ചെയ്യാന്‍ കഴിയില്ല. വിവിധ മേഖലകളിലെ മാതൃകാപരമായ സംഭാവനകള്‍ക്കായി ദേശീയതലത്തില്‍ നല്‍കുന്ന പത്മ പുരസ്‌കാര മാതൃകയിലാണ് കേരളത്തിന്റെ പുരസ്‌കാരങ്ങള്‍.

വ്യക്തികള്‍ക്കോ സംഘടനകള്‍ക്കോ ആണ് നാമനിര്‍ദ്ദേശം ചെയ്യാനാവുക. ഓണ്‍ലൈനായാണ് നാമനിര്‍ദ്ദേശം സമര്‍പ്പിക്കേണ്ടത്. മൂന്ന് പുരസ്‌കാരങ്ങള്‍ക്കുമായി പരമാവധി മൂന്ന് നിര്‍ദ്ദേശങ്ങളേ ഒരാള്‍ക്ക് നല്‍കാന്‍ സാധിക്കുകയുള്ളൂ.

കേരള ജ്യോതി വര്‍ഷത്തില്‍ ഒരാള്‍ക്കും കേരള പ്രഭ രണ്ടുപേര്‍ക്കും കേരള ശ്രീ അഞ്ചുപേര്‍ക്കുമാണ് നല്‍കുക. കേരളപ്പിറവി ദിനത്തില്‍ അവാര്‍ഡുകള്‍ പ്രഖ്യാപിക്കും. പുരസ്‌കാരങ്ങള്‍ മരണാനന്തര ബഹുമതിയായി നല്‍കില്ല. പൊതുമേഖലാ സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്നവര്‍ ഉള്‍പ്പെടെ സര്‍ക്കാര്‍ ജോലിക്കാര്‍ക്ക് അവാര്‍ഡിന് അര്‍ഹരല്ല. ഡോക്ടര്‍, ശാസ്ത്രജ്ഞര്‍ എന്നിവര്‍ക്ക് ഇതില്‍ ഇളവുണ്ട്. ജോലിയില്‍ നിന്നും വിരമിച്ച ഉദ്യോഗസ്ഥരെയും പരിഗണിക്കും.

കല, സാമൂഹിക സേവനം, പൊതുകാര്യം, ശാസ്ത്രം- എഞ്ചിനീയറിങ്, വാണിജ്യം- വ്യവസായം, സാഹിത്യം, വിദ്യാഭ്യാസം, ആരോഗ്യം, സിവില്‍ സര്‍വ്വീസ്, കായികം എന്നീ മേഖലകളില്‍ പ്രസിദ്ധരായവരെയാണ് പുരസ്‌കാരത്തിന് പരിഗണിക്കുന്നത്.

പുരസ്‌ക്കാരങ്ങള്‍ക്കായി പരിഗണിക്കുന്നവര്‍ക്ക് പ്രത്യേക അടിസ്ഥാന യോഗ്യത നിശ്ചയിച്ചിട്ടില്ല. എന്നാല്‍ അവരവരുടെ മേഖലകളില്‍ ആജീവനാന്ത സംഭാവനകള്‍ കണക്കിലെടുത്താകണം പുരസ്‌ക്കാരത്തിനുള്ള നാമനിര്‍ദ്ദേശം. നാമനിര്‍ദ്ദേശം ചെയ്യുമ്പോള്‍ അവരവരുടെ മേഖലകളില്‍ അസാധാരണമായ നേട്ടങ്ങള്‍ കരസ്ഥമാക്കിയവരെയും സമൂഹത്തിന് വിശിഷ്ടമായ സേവനം ചെയ്ത വ്യക്തികളെയും തെരഞ്ഞെടുക്കുന്നതില്‍ പ്രത്യേക ശ്രദ്ധപതിപ്പിക്കണം എന്ന് വിജ്ഞാപനത്തില്‍ നിര്‍ദ്ദേശമുണ്ട്.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!