Sunday, August 31, 2025

മരിയൂപോളിൽ ആക്രമണം പുനരാരംഭിച്ച് റഷ്യ ; കുട്ടികളടക്കം നൂറുകണക്കിന് പേർ കുടുങ്ങിക്കിടക്കുന്നു

കീവ്: ഐക്യരാഷ്‌ട്ര സമാധാന സേനയുടെ ഒഴിപ്പിക്കല്‍ നടക്കുന്നതിനിടെ പ്രകോപനവുമായി റഷ്യ വീണ്ടും. മരിയൂപോള്‍ തുറമുഖ നഗരത്തിലെ അസോറ്റ്സ്റ്റാള്‍ ഉരുക്കു നിര്‍മ്മാണ ശാലയില്‍ കുടുങ്ങിക്കിടക്കുന്നവരെ ഒഴിപ്പിക്കുന്നതിന് അനുവദിച്ച സമയം കഴിയും മുന്നേയാണ് റഷ്യ വീണ്ടും മിസൈല്‍ ആക്രമണം പുന:രാരംഭിച്ചതെന്ന് യുക്രെയ്ന്‍ ആരോപിച്ചു.നൂറുകണക്കിന് കുട്ടികളും വൃദ്ധരുമടക്കം ഉരുക്ക് നിര്‍മ്മാണ ശാലയില്‍ കുടുങ്ങിക്കിടക്കുകയാണെന്നും റഷ്യ ആക്രമണം നിര്‍ത്തണമെന്നും യുഎന്‍ സേന അഭ്യര്‍ത്ഥിച്ചു.

രണ്ടു ദിവസത്തേക്ക് വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ച റഷ്യ ഗുട്ടാറസിന്റെ അഭ്യര്‍ത്ഥന മാനിച്ചാണ് മരിയൂപോളിലെ അസോറ്റ്സ്റ്റാള്‍ ഉരുക്കു നിര്‍മ്മാണ ശാലയിലെ ഒഴിപ്പിക്കലിന് സമയം നല്‍കിയത്. യുഎന്‍ സംഘവും റെഡ്‌ക്രോസുമടങ്ങുന്ന സന്നദ്ധ സംഘടനകളാണ് ഒഴിപ്പിക്കല്‍ തുടരുന്നത്. ഉരുക്കുനിര്‍മ്മാണ ശാലകളില്‍ കുടുങ്ങിക്കിടക്കുന്നവരെ യുഎന്‍ നേരിട്ട് ഏറ്റുവാങ്ങി സുരക്ഷിതമായി പുറത്തെത്തിക്കാനുള്ള ശ്രമം പൂര്‍ണ്ണമായിട്ടില്ല. ഇതിനിടെയാണ് റഷ്യ മേഖലയില്‍ വീണ്ടും മിസൈല്‍ അയച്ചത്.

മരിയൂപോള്‍ തുറമുഖ നഗരത്തെ വളഞ്ഞിരിക്കുന്ന റഷ്യ അസോറ്റ്സ്റ്റാള്‍ ഉരുക്കുനിര്‍മ്മാണ ശാലയില്‍ ഒറ്റപ്പെട്ട പൗരന്മാരേയും സൈനികരേയും പുറത്തിറങ്ങാന്‍ അനുവദിച്ചിട്ടില്ല. യുഎന്‍ ചര്‍ച്ചകളുടെ അടിസ്ഥാനത്തില്‍ പൗരന്മാരെ പുറത്തെത്തിക്കാനാണ് റഷ്യ ആക്ര മണം നിര്‍ത്തിയത്. അതേസമയം സൈനികരെ തടവിലാക്കുമെന്നും പ്രത്യാക്രമണം നടത്തി യാല്‍ വധിക്കുമെന്ന മുന്നറിയിപ്പും റഷ്യ നടത്തിയിരുന്നു.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!