ഹാമിൾട്ടൺ: അന്താരാഷ്ട്ര നിലവാരമുള്ള വടം വലി കോർട്ട് ഹാമിൾട്ടൺ മലയാളി സമാജം മൈതാനത്ത് ഉത്ഘാടനം ചെയ്തു.മലയാളി ട്രക്കേഴ്സ് അസോസിയേഷൻ ഓഫ് കാനഡയും (MTAC) ഹാമിൾട്ടൺ മലയാളി സമാജവും സംയുക്തമായാണ് പുതിയ കോർട്ട് സമാജത്തിൻ്റെ മൈതാനത്ത് നിർമ്മിച്ചത്.
കാനഡയിലെ വടംവലി മത്സരങ്ങൾക്ക് ഇത് ഒരു നിർണ്ണായകമായ ഒരു കാൽവയ്പ്പാണ് പുതിയ കോർട്ട് നിർമ്മാണത്തിലൂടെ ഉണ്ടായിരിക്കുന്നത്.
പുതിയ കോർട്ടിൻ്റെ ഉത്ഘാടനം ശനിയാഴ്ച ഉച്ചയ്ക്ക് മലയാളി സമാജം ബിൽഡിങ്ങ് കമ്മറ്റി ചെയർമാൻ മാറ്റ് മാത്യൂസും മലയാളി ട്രക്കേഴ്സ് അസോസിയേഷൻ ഓഫ് കാനഡയുടെ പ്രസിഡൻ്റ് പ്രിൻസ് പേരേപ്പാടനും സംയുക്തമായി നിർവ്വഹിച്ചു.

കാനഡയിലെ വടം വലി പ്രേമികളുടെ ദീർഘകാലമായ സ്വപ്നം ആയിരുന്നു ഇത്തരത്തിൽ ഒരു കോർട്ട്. ആ സ്വപ്നമാണ് ഇന്ന് സാക്ഷാത്കരിച്ചതെന്ന് ഇരു സംഘടനകളുടെയും ഭാരവാഹികൾ പറഞ്ഞു.
പുതിയ ഗ്രൗണ്ടിൻ്റെ ഉത്ഘാടനത്തിന് ശേഷം ഹാമിൾട്ടൺ മലയാളി സമാജത്തിൻ്റെ നേതൃത്യത്തിലുള്ള വടം വലി മത്സരം നടന്നു.