മിസിസ്സാഗ: തുടർച്ചയായ പത്താം വർഷവും വിഭവ സമൃദ്ധമായ ഓണ സദ്യയുമായി ടേസ്റ്റ് ഓഫ് മലയാളീസ്. ഓണ സദ്യയോടൊപ്പം പായസ മേളയും ഉണ്ടായിരിക്കുമെന്ന് കോക്കാടൻസ് ഗ്രൂപ്പ് സാരഥി ടോമി കോക്കാടൻ അറിയിച്ചു.
സെപ്തംബർ എട്ടാം തീയതി വ്യാഴാഴ്ച രാവിലെ 11 മുതൽ ആണ് ഓണ സദ്യ ലഭിക്കുക. കേരളാ കറി ഹൗസിൽ ആദ്യം വരുന്നവർ ആദ്യം എന്ന മുറയ്ക്ക് ബുഫെ സൗകര്യം ഉണ്ടായിരിക്കുമെന്നും, ടേസ്റ്റ് ഓഫ് മലയാളീസിൽ ടേക് ഔട്ട് ലഭ്യമാണ് എന്നും കോക്കാടൻ അറിയിച്ചു.

ടേസ്റ്റ് ഓഫ് മലയാളീസിൽ അഡ്വാൻസ് ബുക്കിങ്ങ് സൗകര്യം ബുധനാഴ്ച്ച വരെ ഉണ്ടായിരിക്കും.ബുക്കിങ്ങിനായും കൂടുതൽ വിവരങ്ങൾക്കും +1 289-521-9100, +1 905-238-9100 എന്നീ നമ്പരുകളിൽ ബന്ധപ്പെടാവുന്നതാണ്.