Wednesday, September 10, 2025

എസ്എസ്എൽസി ഫലം: 99.70% വിജയം, കൂടുതല്‍ വിജയശതമാനം കണ്ണൂരില്‍

SSLC Result: 99.70% pass, more pass percentage in Kannur

തിരുവനന്തപുരം: സംസ്ഥാനത്ത് എസ് എസ് എൽ സി പരീക്ഷ ഫലം വിദ്യഭ്യാസ മന്ത്രി വി. ശിവൻകുട്ടി പ്രഖ്യാപിച്ചു.സംസ്ഥാനത്ത് മൊത്തം 4,19,128 വിദ്യാർത്ഥികൾ SSLC പരീക്ഷ എഴുതി.ഇത്തവണത്തെ വിജയ ശതമാനം 99.70% ശതമാനമാണ്.കഴിഞ്ഞ തവണ 99.26% ശതമാനമായിരുന്നു

കഴിഞ്ഞ തവണത്തെക്കാൾ വിജയശതമാനം (0.44) ആയിട്ട് വർധിച്ചു .68,694 വിദ്യാർത്ഥികളാണ് ഫുൾ A + നേടിയത്.ഏറ്റവും കൂടുതൽ വിജയം കരസ്ഥമാക്കിയത് കണ്ണൂർ ജില്ലയിലെ വിദ്യാർത്ഥികളാണ്.(99.94) ശതമാനമാണ് വിജയം.ഏറ്റവും കുറവ് ശതമാനം വിജയം നേടിയത് വയനാട് ജില്ലയിൽ. (98.41)ശതമാനമാണ് വിജയം .

ഏറ്റവും കൂടുതൽ എ പ്ലസ് നേടിയത് മലപ്പുറത്തെ വിദ്യാർത്ഥികൾ.4,17,864 കുട്ടികൾ ഉപരി പഠനത്തിന് യോഗ്യത നേടി.പാലാ, മുവാറ്റുപുഴ ഉപ ജില്ലകൾക്ക് 100 ശതമാനമാണ് വിജയം. സേ പരീക്ഷ ജൂൺ 7 മുതൽ 17 വരെ നടക്കും .മൂന്ന് വിഷയങ്ങളിൽ സേ പരീക്ഷ എഴുത്താം.

2581സ്‌കൂളുകൾക്ക് 100% ശതമാനം വിജയം നേടാൻ സാധിച്ചു. ടി.എച്ച്.എസ്.എല്‍.സി., ടി.എച്ച്.എസ്.എല്‍.സി. (ഹിയറിങ് ഇംപയേര്‍ഡ്), എസ്.എസ്.എല്‍.സി. (ഹിയറിങ് ഇംപയേര്‍ഡ്), എ.എച്ച്.എസ്.എല്‍.സി. എന്നീ പരീക്ഷകളുടെ ഫലവും ഇതോടൊപ്പം പ്രഖ്യാപിച്ചു. പരീക്ഷ നല്ല നിലയില്‍ നടത്തിയ അധ്യാപക-അനധ്യാപകരേയും പരീക്ഷ എഴുതിയ വിദ്യാര്‍ഥികളേയും മന്ത്രി അനുമോദിച്ചു.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!