ബ്രിട്ടീഷ് കൊളംബിയില്‍ കാട്ടുതീ ബാധിത മേഖലകളിലേക്കുള്ള യാത്രായ്ക്ക് നിരോധനം ഏര്‍പ്പെടുത്തി സര്‍ക്കാര്‍. ഓരോ പ്രദേശങ്ങളില്‍ നിന്നും ഒഴിപ്പിക്കുന്ന ആളുകളുടെ എണ്ണം വര്‍ധിച്ച സാഹചര്യത്തിലാണ് നടപടിയെന്ന് പ്രീമിയര്‍ ഡേവിഡ് എബി പറഞ്ഞു. സെപ്റ്റംബര്‍ 4 വരെ യാത്രാ നിരോധം പ്രബല്യത്തില്‍ ഉണ്ടായിരിക്കുമെന്നും അദ്ദഹം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
ഏകദേശം 30,000ത്തിലധം ആളുകള്‍ ഒഴിപ്പില്‍ ഉത്തരവിന് കീഴിലാണ്. കെലോന, കംലൂപ്സ്, ഒലിവര്‍, ഒസോയോസ്, പെന്റിക്ടണ്‍, വെര്‍നോണ്‍ എന്നിവിടങ്ങളില്‍ ഉളളവര്‍ക്കും ഈ നിയന്ത്രണം ബാധകമായിരിക്കും.

സൗത്ത് ഇന്റീരിയറിലെ ഒകനാഗനാക്കാണ് കാട്ടുതീയുടെ പ്രഭവകേന്ദ്രം. അവിടെ നിന്നും വെസ്റ്റ് കെലോനയിലേക്കും കെലോണയിലെ തടാകതീരത്തിലേക്കും കാട്ടുതീ പടര്‍ന്നുകയറുകയായിരുന്നു.
പ്രവിശ്യയില്‍ ഉടനീളം 380 ഓളം സജീവമായ കാട്ടുതീ നിലനില്‍ക്കുന്നണ്ട്. ഇതില്‍ 158 എണ്ണം നിയന്ത്രണാതീതമാണ്. കൂടാതെ 16 കാട്ടുതീകള്‍ സമൂഹത്തിനും സ്വത്തുവകകള്‍ക്കും ഭീഷണയായി പടരുകയാണ്.