Sunday, August 31, 2025

തത്കാലം പുകവലി നിര്‍ത്തേണ്ട; പുകയില നിരോധനം പിന്‍വലിക്കാന്‍ ന്യൂസിലാന്‍ഡ്

പുകവലി നിരോധന നിയമം പിന്‍വലിക്കാനൊരുങ്ങി ന്യൂസിലാന്‍ഡ്. 2024 ജൂലൈ മുതല്‍ നിയമം പ്രാബല്യത്തില്‍ വരാനിരിക്കെയാണ് പുതിയ തീരുമാനം. ന്യൂസിലന്‍ഡ് ഫസ്റ്റ് പാര്‍ട്ടിയുമായുള്ള സഖ്യത്തിന്റെ ഭാഗമായാണ് നാഷണല്‍ പാര്‍ട്ടിക്ക് അവരുടെ തീരുമാനത്തില്‍ നിന്ന് പുറകോട്ട് പോകേണ്ടി വന്നത്.

നിക്കോട്ടിന്‍ അളവ് കുറയ്ക്കുന്നതും അടുത്ത തലമുറയെ പൂര്‍ണമായും പുകയിലമുക്തമാക്കുന്നതും, പുകയില ഉല്‍പ്പന്നങ്ങള്‍ വില്‍ക്കുന്ന കടകളുടെ എണ്ണം കുറയ്ക്കുന്നതുമുള്‍പ്പെടെ എല്ലാ നിബന്ധനകളും നാഷണല്‍ പാര്‍ട്ടി പിന്‍വലിച്ചതായാണ് ഇപ്പോള്‍ പുറത്തു വരുന്ന വിവരം.

പുകയില ഉല്‍പ്പന്നങ്ങളില്‍ നിന്ന് ലഭിക്കേണ്ട നികുതി വരുമാനം തിരിച്ചുകൊണ്ടുവരേണ്ടത് നിലവിലെ സാമ്പത്തികാവസ്ഥയനുസരിച്ച് സര്‍ക്കാരിന്റെ ആവശ്യമാണ്. സിഗരറ്റ് കച്ചവടം വിപുലമാകുന്നതോടെ, അനധികൃത പുകയില വ്യാപാരം അവസാനിക്കുമെന്നും ഒരു ടൗണില്‍ ഒരു സിഗരറ്റ് കട മാത്രമുള്ളത് കുറ്റകൃത്യങ്ങള്‍ വര്‍ധിപ്പിക്കുന്നതിനാല്‍ സിഗരറ്റ് കടകളുടെ എണ്ണം കൂട്ടുന്നത് നല്ലതാണെന്നും ന്യൂസിലാന്‍ഡ് പ്രധാനമന്ത്രി ക്രിസ്റ്റഫര്‍ ലക്‌സണ്‍ പ്രതികരിച്ചു.

2009 ജനുവരിക്കു ശേഷം ജനിച്ചവര്‍ പുകയില ഉത്പന്നങ്ങള്‍ ഉപയോഗിക്കുന്നത് പൂര്‍ണമായും അവസാനിപ്പിക്കുക എന്നതായിരുന്നു നിയമത്തിന്റെ ഉദ്ദേശം. പുകവലി കാരണമുണ്ടാകുന്ന മരണങ്ങളുടെ എണ്ണം കുറയ്ക്കുന്നതിന് വേണ്ടിയും, ആരോഗ്യ സംവിധാനങ്ങളില്‍ ബില്യണ്‍ ഡോളര്‍ കണക്കിന് ലാഭമുണ്ടാക്കാമെന്നും കരുതിയാണ് ഈ നിയമം അവതരിപ്പിച്ചത്.

അതെസമയം ന്യൂസിലാന്‍ഡിന് സമാനമായ രീതിയില്‍ പുകയില ഉത്പന്നങ്ങള്‍ നിരോധിക്കാന്‍ ബ്രിട്ടനും ആലോചിച്ചിരുന്നു. പതിയെ അടുത്ത തലമുറയ്ക്ക് സാമ്പത്തികമായി താങ്ങാനാവാത്ത അവസ്ഥയിലേക്ക് പുകയില ഉല്‍പ്പന്നങ്ങള്‍ എത്തിക്കുക, നിക്കോട്ടിന്റെ അളവ് കുറയ്ക്കുക, സ്‌പെഷ്യല്‍ സ്റ്റോറുകളിലൂടെ മാത്രം പുകയില ഉല്‍പ്പന്നങ്ങള്‍ വില്‍ക്കുക, എന്നിവയാണ് ബില്ലില്‍ പറഞ്ഞിരിക്കുന്ന പ്രധാനകാര്യങ്ങള്‍. നിലവില്‍ ആറായിരത്തോളം സ്റ്റോറുകളില്‍ പുകയില ഉത്പന്നങ്ങള്‍ ലഭ്യമാണ്. അത് 600 ആക്കി കുറക്കുകയായിരുന്നു ലക്ഷ്യം.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!