ടൊറൻ്റോ : ടൊറൻ്റോ പിയേഴ്സൺ ഇന്റർനാഷണൽ എയർപോർട്ടിൽ വിമാനത്തിൽ നിന്ന് 14 കിലോയിലധികം കൊക്കെയ്ൻ കണ്ടെത്തിയതായി കനേഡിയൻ ബോർഡർ സർവീസസ് ഏജൻസി (CBSA) റിപ്പോർട്ട് ചെയ്തു.
![](http://mcnews.ca/wp-content/uploads/2023/08/Samson-Antony-1024x341.jpg)
നവംബർ 3-ന് കരീബിയനിൽ നിന്ന് എത്തിയ വാണിജ്യ വിമാനം പരിശോധിച്ച ബോർഡർ സർവീസ് ഉദ്യോഗസ്ഥർ വിമാനത്തിന്റെ പിന്നിലെ കാർഗോ ഹോൾഡിൽ 12 ചതുരാകൃതിയിലുള്ള പാക്കേജുകൾ കണ്ടെത്തിയതായി സിബിഎസ്എ പറയുന്നു. തുടർന്ന് നടന്ന പരിശോധനയിൽ പാക്കേജുകൾക്കുള്ളിൽ കൊക്കെയ്ൻ ആണെന്ന് സ്ഥിരീകരിച്ചു.
![](http://mcnews.ca/wp-content/uploads/2023/08/Gopinathan-Ponmanadiyil-1024x670.jpg)
പിടിച്ചെടുത്ത മയക്കുമരുന്നിന് ഏകദേശം 1.8 ദശലക്ഷം ഡോളർ മൂല്യമുമുണ്ടെന്ന് കാനഡ ബോർഡർ സർവീസസ് ഏജൻസി റീജൻ ഡയറക്ടർ ജനറൽ ലിസ ജെയിൻസ് അറിയിച്ചു. ഗ്രേറ്റർ ടൊറൻ്റോ മേഖലയിലെ ഉദ്യോഗസ്ഥർ 2023 ജനുവരി മുതൽ 2023 ഒക്ടോബർ അവസാനം വരെ ഏകദേശം 245 കിലോഗ്രാം കൊക്കെയ്ൻ പിടിച്ചെടുത്തതായും ലിസ ജെയിൻസ് പറഞ്ഞു.