Sunday, August 17, 2025

ഭവന നിർമ്മാണത്തിൽ പുരോഗതി കൈവരിച്ച് വെല്ലിംഗ്ടൺ കൗണ്ടി

progress housing inflation wellington county

ഭവന നിർമാണത്തിൽ പുരോഗതി കൈവരിക്കാൻ സാധിച്ചുവെന്ന് വെല്ലിംഗ്ടൺ നോർത്ത് മേയർ ആൻഡി ലെനോക്‌സ്. ഭവനവും വളർച്ചയുമാണ് എല്ലാവരുടെയും മനസ്സിലെ ഏറ്റവും വലിയ രണ്ട് പ്രശ്നങ്ങൾ. ഭവനരഹിതരുടെയും മാനസികാരോഗ്യത്തിന്റെയും പ്രശ്‌നം കൈകാര്യം ചെയ്യാൻ ലക്ഷ്യമിടുന്നതിനാൽ പ്രദേശത്തേക്ക് കൂടുതൽ ചിലവ് കുറഞ്ഞ ഭവനങ്ങൾ കൊണ്ടുവരാൻ കൗണ്ടി സിറ്റി ഓഫ് ഗ്വൽഫ് ചേർന്ന് പ്രവർത്തിക്കുന്നുണ്ടെന്ന് ലെനോക്‌സ് വ്യക്തമാക്കി.

ബെല്ലെവ്യൂ (പ്രോജക്റ്റ്) യൂത്ത് സപ്പോർട്ടിവ് ഹൗസിംഗ് സെന്റർ ചില നവീകരണങ്ങളോടെ വീണ്ടും തുറന്നു, ഗ്രേസ് ഗാർഡൻസ് സപ്പോർട്ടീവ് ഹൗസിംഗ് പ്രോജക്റ്റ് പൂർത്തിയായി, അതുപോലെ തന്നെ സിൽവർ മേപ്പിൾ സീനിയേഴ്‌സ് താങ്ങാനാവുന്ന ഭവന പദ്ധതിയും പൂർത്തിയായതായി ലെനോക്സ് അറിയിച്ചു.

2023-ൽ വെല്ലിംഗ്ടൺ കൗണ്ടിയിലെയും കാനഡയിലെയും ജനങ്ങളെ ബാധിച്ച മറ്റൊരു പ്രശ്നമാണ് പണപ്പെരുപ്പം. പുതുവർഷത്തിലും അത് തുടരും. പ്രത്യേകിച്ച് ഭക്ഷണം പോലുള്ള പ്രധാന സാധനങ്ങളിൽ അവർ പണപ്പെരുപ്പത്തിന്റെ സമ്മർദ്ദം അനുഭവിക്കുന്നുണ്ടെന്നും ലെനോക്സ് വ്യക്തമാക്കി പറഞ്ഞു.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!