Monday, August 18, 2025

പാകിസ്ഥാനിലെ തെരഞ്ഞെടുപ്പ്; നാമനിർദേശ പത്രിക സമർപ്പിച്ച് ഹിന്ദു യുവതി

Elections in Pakistan; Hindu woman submits nomination pape

ഇസ്ലാമാബാദ്: പാകിസ്ഥാനിൽ നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പിൽ ഖൈബർ പഖ്തൂൺഖ്വയിലെ ബുണർ ജില്ലയിൽ നിന്ന് ഹിന്ദു സ്ത്രീയായ സവീര പ്രകാശ് നാമനിർദ്ദേശ പത്രിക സമർപ്പിച്ചു. പീപ്പിൾസ് പാർട്ടിക്ക് വേണ്ടിയാണ് സവീര മത്സരിക്കുന്നത്. ആദ്യമായാണ് ബുണർ ജില്ലയിൽ ഒരു സ്ത്രീ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നത്. 16-ാമത് ദേശീയ അസംബ്ലിയിലെ അംഗങ്ങളെ തിരഞ്ഞെടുക്കുന്നതിനായി 2024 ഫെബ്രുവരി 8 നാണ് പാകിസ്ഥാനിൽ പൊതുതെരഞ്ഞെടുപ്പ് നടക്കുക.

അബോട്ടാബാദ് ഇന്റർനാഷണൽ മെഡിക്കൽ കോളേജിൽ നിന്ന് 2022-ൽ ബിരുദം നേടിയ പ്രകാശ്, പിപിപി ബുണറിലെ വനിതാ വിഭാഗത്തിന്റെ ജനറൽ സെക്രട്ടറിയാണ്. താൻ തെരഞ്ഞെടുക്കപ്പെട്ടാൽ സമൂഹത്തിലെ സ്ത്രീകളുടെ ഉന്നമനത്തിനു വേണ്ടി പ്രവർത്തിക്കുമെന്ന് സവീര പ്രകാശ് പറഞ്ഞു.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!