Monday, August 18, 2025

മുംബൈ ഭീകരാക്രമണം: പാകിസ്ഥാനോട് ഹാഫിസ് സയീദിനെ കൈമാറാൻ ആവശ്യപ്പെട്ട് ഇന്ത്യ

india asks pakistan to hand over mumbai terror attack mastermind hafiz sayeed

ന്യൂഡൽഹി: മുംബൈയിൽ 2008-ൽ നടന്ന ഭീകരാക്രമണത്തിന്റെ മുഖ്യസൂത്രധാരൻ ഹാഫിസ് സയീദിനെ കൈമാറണമെന്ന് പാകിസ്താനോട് ആവശ്യപ്പെട്ട് ഇന്ത്യ. ഇന്ത്യൻ വിദേശകാര്യ വക്താവ് അരിന്ദം ബഗ്ചി ഇതുസംബന്ധിച്ച അപേക്ഷ പാകിസ്താന് കൈമാറിയതായി അറിയിച്ചു. നിലവിൽ തീവ്രവാദ പ്രവർത്തനത്തിന് പണം സ്വരൂപിച്ച കേസിൽ പാക് ജയിലിൽ 33 വർഷത്തെ ശിക്ഷ അനുഭവിക്കുകയാണ് 77 കാരനായ ഹാഫിസ് സയീദ്. പാകിസ്താൻ തീവ്രവാദ വിരുദ്ധ വകുപ്പാണ് ഹാഫിസിനെതിരെ കേസ് ഫയൽ ചെയ്തത്.

മുമ്പും തീവ്രവാദ പ്രവർത്തനങ്ങൾക്ക് ഫണ്ട് സ്വരൂചിച്ച കേസുകളിൽ ഹാഫിസ് സയീദ് ജയിൽശിക്ഷ അനുഭവിച്ചിട്ടുണ്ട്. വിവിധ ശിക്ഷകാലയളവുകളിൽ വർഷങ്ങളോളം തടങ്കലിലും പുറത്തും ഹാഫിസ് ചിലവഴിച്ചിരുന്നു. ചിലസമയങ്ങളിൽ വീട്ടുതടങ്കലിലുമായിരുന്നു. എന്നാൽ പാകിസ്താനിൽ സ്വതന്ത്രനായി സഞ്ചരിച്ച് ഇന്ത്യാ വിരുദ്ധവും പ്രകോപനകരവുമായ പരാമർശങ്ങളും ഇയാൾ നടത്തിക്കൊണ്ടിരുന്നു.

ഹാഫിസ് സയീദിന്റെ മകനും ലഷ്‌കറെ തൊയ്ബ നേതാവുമായ ഹാഫിസ് തൽഹ സയീദ് പാകിസ്താൻ തിരഞ്ഞെടുപ്പിൽ മത്സരിക്കാനിരിക്കെയാണ് ഹാഫിസിനെ കൈമാറാനുള്ള ഇന്ത്യയുടെ അപേക്ഷ. ഹാഫിസ് സെയ്ദ് കഴിഞ്ഞാൽ ലഷ്‌കറെ തൊയ്ബയിലെ രണ്ടാമൻ മകനായ തൽഹയാണ്. കഴിഞ്ഞ വർഷം ഇയാളെ കേന്ദ്ര ആഭ്യന്തര മന്ത്രാലയം യു.എ.പി.എ ചുമത്തി തീവ്രവാദിയായി പ്രഖ്യാപിച്ചിരുന്നു.

2008 നവംബർ മാസത്തിലാണ് രാജ്യത്തെ ഭീതിയിലാഴ്ത്തിയ ഭീകരാക്രമണം നടന്നത്. നവംബർ 26-ന് തുടങ്ങിയ ഈ ആക്രമണം നവംബർ 29-ന് ഇന്ത്യൻ സൈന്യം അക്രമികളെ വധിക്കുന്നതുവരെ നീണ്ടുനിന്നു. 22 വിദേശികളടക്കം 166 പേരാണ് അക്രമത്തിൽ കൊല്ലപ്പെട്ടത്. മലയാളി ദേശീയ സുരക്ഷാസേന കമാൻഡോ മേജർ സന്ദീപ് ഉണ്ണികൃഷ്ണൻ ഉൾപ്പെടെ ഒട്ടേറെ പോലീസുകാരും സുരക്ഷാ ഉദ്യോഗസ്ഥരും ആക്രമണത്തിൽ കൊല്ലപ്പെട്ടിരുന്നു.

ലഷ്‌കറെ തൊയ്ബയായിരുന്നു ആക്രമണത്തിന് പിന്നിലെന്ന് പിന്നീട് കണ്ടെത്തി. ആക്രമണത്തിനിടെ പിടികൂടിയ അജ്മൽ കസബ് പാകിസ്താൻകാരനാണെന്ന് പിന്നീട് സ്ഥിരീകരിച്ചു. അത് ഇന്ത്യയും പാകിസ്താനും തമ്മിലുള്ള ബന്ധം വഷളാകുന്നതിനിടയാക്കി. ഭീകരരിൽ അജ്മൽ കസബ് ഒഴികെ മറ്റു ഒൻപതുപേരും സുരക്ഷാസേനയുടെ വെടിയേറ്റുമരിച്ചു. ജീവനോടെ പിടികൂടിയ അജ്മൽ അമീർ കസബിനെ 2012 നവംബർ 21-ന് തൂക്കിലേറ്റി.

ന്യൂഡൽഹി: മുംബൈയിൽ 2008-ൽ നടന്ന ഭീകരാക്രമണത്തിന്റെ മുഖ്യസൂത്രധാരൻ ഹാഫിസ് സയീദിനെ കൈമാറണമെന്ന് പാകിസ്ഥാനോട് ആവശ്യപ്പെട്ട് ഇന്ത്യ. ഇന്ത്യൻ വിദേശകാര്യ വക്താവ് അരിന്ദം ബഗ്ചി ഇതുസംബന്ധിച്ച അപേക്ഷ പാകിസ്ഥാന് കൈമാറിയതായി അറിയിച്ചു. നിലവിൽ തീവ്രവാദ പ്രവർത്തനത്തിന് പണം സ്വരൂപിച്ച കേസിൽ പാക് ജയിലിൽ 33 വർഷത്തെ ശിക്ഷ അനുഭവിക്കുകയാണ് 77 കാരനായ ഹാഫിസ് സയീദ്. പാകിസ്ഥാൻ തീവ്രവാദ വിരുദ്ധ വകുപ്പാണ് ഹാഫിസിനെതിരെ കേസ് ഫയൽ ചെയ്തത്.

മുമ്പും തീവ്രവാദ പ്രവർത്തനങ്ങൾക്ക് ഫണ്ട് സ്വരൂചിച്ച കേസുകളിൽ ഹാഫിസ് സയീദ് ജയിൽശിക്ഷ അനുഭവിച്ചിട്ടുണ്ട്. വിവിധ ശിക്ഷകാലയളവുകളിൽ വർഷങ്ങളോളം തടങ്കലിലും പുറത്തും ഹാഫിസ് ചിലവഴിച്ചിരുന്നു. ചിലസമയങ്ങളിൽ വീട്ടുതടങ്കലിലുമായിരുന്നു. എന്നാൽ പാകിസ്ഥാനിൽ സ്വതന്ത്രനായി സഞ്ചരിച്ച് ഇന്ത്യാ വിരുദ്ധവും പ്രകോപനകരവുമായ പരാമർശങ്ങളും ഇയാൾ നടത്തിക്കൊണ്ടിരുന്നു.

ഹാഫിസ് സയീദിന്റെ മകനും ലഷ്‌കറെ തൊയ്ബ നേതാവുമായ ഹാഫിസ് തൽഹ സയീദ് പാകിസ്ഥാൻ തെരഞ്ഞെടുപ്പിൽ മത്സരിക്കാനിരിക്കെയാണ് ഹാഫിസിനെ കൈമാറാനുള്ള ഇന്ത്യയുടെ അപേക്ഷ. ഹാഫിസ് സെയ്ദ് കഴിഞ്ഞാൽ ലഷ്‌കറെ തൊയ്ബയിലെ രണ്ടാമൻ മകനായ തൽഹയാണ്. കഴിഞ്ഞ വർഷം ഇയാളെ കേന്ദ്ര ആഭ്യന്തര മന്ത്രാലയം യു.എ.പി.എ ചുമത്തി തീവ്രവാദിയായി പ്രഖ്യാപിച്ചിരുന്നു.

2008 നവംബർ മാസത്തിലാണ് രാജ്യത്തെ ഭീതിയിലാഴ്ത്തിയ ഭീകരാക്രമണം നടന്നത്. നവംബർ 26-ന് തുടങ്ങിയ ഈ ആക്രമണം നവംബർ 29-ന് ഇന്ത്യൻ സൈന്യം അക്രമികളെ വധിക്കുന്നതുവരെ നീണ്ടുനിന്നു. 22 വിദേശികളടക്കം 166 പേരാണ് അക്രമത്തിൽ കൊല്ലപ്പെട്ടത്. മലയാളി ദേശീയ സുരക്ഷാസേന കമാൻഡോ മേജർ സന്ദീപ് ഉണ്ണികൃഷ്ണൻ ഉൾപ്പെടെ ഒട്ടേറെ പോലീസുകാരും സുരക്ഷാ ഉദ്യോഗസ്ഥരും ആക്രമണത്തിൽ കൊല്ലപ്പെട്ടിരുന്നു.

ലഷ്‌കറെ തൊയ്ബയായിരുന്നു ആക്രമണത്തിന് പിന്നിലെന്ന് പിന്നീട് കണ്ടെത്തി. ആക്രമണത്തിനിടെ പിടികൂടിയ അജ്മൽ കസബ് പാകിസ്ഥാൻകാരനാണെന്നു പിന്നീട് സ്ഥിരീകരിച്ചു. അത് ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള ബന്ധം വഷളാകുന്നതിനിടയാക്കി. ഭീകരരിൽ അജ്മൽ കസബ് ഒഴികെ മറ്റു ഒൻപതുപേരും സുരക്ഷാസേനയുടെ വെടിയേറ്റുമരിച്ചു. ജീവനോടെ പിടികൂടിയ അജ്മൽ അമീർ കസബിനെ 2012 നവംബർ 21-ന് തൂക്കിലേറ്റി.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!