ടൊറോന്റോ: നോർത്ത് യോർക്ക് ടൗൺഹൗസിലേക്ക് വാഹനം ഇടിച്ചു കയറി 5 പേർക്ക് പരുക്കേറ്റു. പരുക്കേറ്റവരെ ട്രോമ സെന്ററിൽ പ്രവേശിപ്പിച്ചു. ആരുടേയും പരുക്ക് ഗുരുതരമല്ല.

വ്യാഴാഴ്ച രാത്രിയോടെയായിരുന്നു സംഭവം. ഹൈവേ 404 ന് സമീപമുള്ള ഷെപ്പേർഡ് അവന്യൂവിലെ മൂന്നു നിലകളുള്ള കെട്ടിടത്തിലേക്ക് കാർ ഇടിച്ചു കയറുകയായിരുന്നു. അപകട സമയത്ത് കാറിൽ മൂന്ന് പേരാണ് ഉണ്ടായിരുന്നത്. വീട്ടിലുള്ളവർക്കും പരുക്കേറ്റിട്ടുണ്ട്. കെട്ടിടത്തിന് കാര്യമായ കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. അപകടത്തിൽ വീട്ടിൽ വാതക ചോർച്ചയും ഉണ്ടായി. സംഭവത്തിൽ ടൊറോന്റോ പൊലീസ് അന്വേഷണം ആരംഭിച്ചു.