ഒന്റാരിയോയിലെ തോൺഹില്ലിൽ കുട്ടി മരിച്ച സംഭവം പോലീസ് ഫസ്റ്റ് ഡിഗ്രി കൊലപാതക കുറ്റം ചുമത്തി. വ്യാഴാഴ്ച്ച വൈകുന്നേരം 6 മണിക്ക് ശേഷം ഒരു കുഞ്ഞിന് പരിക്കേറ്റതായി റിപ്പോർട്ട് ലഭിച്ചതിനെനെത്തുടർന്ന് ഡഫറിനും സെന്റർ സ്ട്രീറ്റിനു സമീപമുള്ള വേഡ് ഗേറ്റിലുള്ള ഒരു വീട്ടിലേക്ക് എമർജൻസി ജീവനക്കാരെത്തി.

ഉദ്യോഗസ്ഥർ സ്ഥലത്തെത്തിയപ്പോൾ കുഞ്ഞിനെ വീട്ടിൽ ചലനമറ്റ നിലയിൽ കണ്ടെത്തുകയായിരുന്നെന്ന് യോർക്ക് റീജിയണൽ പോലീസ് പറഞ്ഞു. ജീവൻ രക്ഷിക്കാനുള്ള ശ്രമങ്ങൾ നടത്തിയെങ്കിലും സാധിച്ചില്ലെന്നും പോലീസ് പറഞ്ഞു. മരണകാരണം പുറത്തുവിട്ടിട്ടില്ല. വെള്ളിയാഴ്ച രാവിലെ ഒരു അപ്‌ഡേറ്റിൽ, അന്വേഷണവുമായി ബന്ധപ്പെട്ട് ഫസ്റ്റ് ഡിഗ്രി കൊലപാതക കുറ്റം ചുമത്തിയതായി പോലീസ് പറഞ്ഞു. പ്രതിയുടെ പേര് വെളിപ്പെടുത്തിയിട്ടില്ല.