വർധിച്ച വിമാന ടിക്കറ്റ് നിരക്കുകൾ കാരണം ഇസ്രയേലിലെ മലയാളി പ്രവാസികൾ പ്രതിസന്ധിയിൽ. നാട്ടിലേക്ക് മടങ്ങാനോ നാട്ടിൽനിന്ന് തിരികെ പോകാനോ സാധിക്കാതെ വിഷമിക്കുന്നു.

ഒരു വശത്തേക്കു മാത്രം ടിക്കറ്റ് നിരക്ക് ഒരു ലക്ഷം രൂപയോളം ആയി. ഇസ്രയേലിലേക്ക് സർവീസ് നടത്തുന്ന എയർ ഇന്ത്യ വിമാനങ്ങൾ ഒക്ടോബർ മുതൽ നിർത്തലാക്കിയിരിക്കുകയാണ്. ഇത്തിഹാദ്, എമിറേറ്റ്സ് വിമാനങ്ങളാണ് കൂടുതലും സർവീസ് നടത്തുന്നത്.