ടൊറന്റോയിൽ നിന്ന് ദുബായിലേക്കുള്ള എയർ കാനഡ വിമാനത്തിൽ നിന്ന് ക്യാബിൻ ഡോർ തുറന്ന് പിയേഴ്സൺ എയർപോർട്ടിലെ ടാർമാക്കിലേക്ക് വീണു യുവാവിന് പരുക്കേറ്റു. തിങ്കളാഴ്ചയോടെ AC056 ഫ്ലൈറ്റ് വിമാനം ഗേറ്റിലായിരിക്കെയാണ് സംഭവം.

വിമാനത്തിൽ കയറിയ ഒരു യാത്രക്കാരൻ സീറ്റിലേക്ക് പോകാതെ വിമാനത്തിന്റെ എതിർവശത്തുള്ള ക്യാബിൻ വാതിൽ തുറന്നു എന്നാണ് എയർലൈൻ നൽകിയ വിശദീകരണം. 319 യാത്രക്കാരുമായി പോകേണ്ട വിമാനം വൈകിയെങ്കിലും പിന്നീട് പുറപ്പെട്ടു. കാബിൻ വാതിൽ തുറക്കാൻ യാത്രക്കാരനെ പ്രേരിപ്പിച്ചത് എന്താണെന്ന് വ്യക്തമല്ല.