കിച്ചനറിലെ ഫിഷർ ഹാൾമാൻ റോഡിൽ കാറിന് തീപിടിച്ചു. അപകടത്തിൽ ആർക്കും പരിക്കേറ്റിട്ടില്ലെന്ന് കിച്ചനർ ഫയർ ഡിപ്പാർട്ട്‌മെന്റ് അറിയിച്ചു.

ബുധനാഴ്ച രാവിലെ 11 ഓടെ ആയിരുന്നു അപകടം. കാറിൽ നിന്ന് കത്തുന്ന മണം അനുഭവപ്പെട്ടതിനെ തുടർന്ന് കാർ റോഡ് സൈഡിൽ നിർത്തിയിടുകയും ഉടൻ തന്നെ 911 എന്ന നമ്പറിൽ വിവരമറിയിക്കുകയായിരുന്നു. അഗ്നിശമന സേനാംഗങ്ങൾ എത്തിയാണ് തീയണച്ചത്. കാർ പൂർണമായും കത്തിനശിച്ചു. തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ല.