ഹോളോകോസ്റ്റ് അനുസ്മരണ ദിനത്തിൽ തൻ്റെ സ്റ്റാഫിലെ ഒരു അംഗം സോഷ്യൽ മീഡിയയിൽ തെറ്റായ സന്ദേശം പോസ്റ്റ് ചെയ്തതിൽ ക്ഷമാപണം നടത്തി ബ്രിട്ടീഷ് കൊളംബിയ പ്രീമിയർ ഡേവിഡ് എബി. തെറ്റ് ഉടൻ ശ്രദ്ധയിൽപ്പെടുകയും നീക്കം ചെയ്തുവെന്നും, അത് സംഭവിക്കാൻ പാടില്ലായിരുന്നുവെന്നും ഡേവിഡ് എബി എക്സിൽ പറഞ്ഞു.
ബ്രിട്ടീഷ് കൊളംബിയയിലെ എല്ലാ ഹൈസ്കൂൾ വിദ്യാർത്ഥികൾക്കും ഹോളോകോസ്റ്റ് വിദ്യാഭ്യാസം നിർബന്ധമാക്കുന്നതിന് സർക്കാർ പ്രതിജ്ഞാബദ്ധമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അതേസമയം, സോഷ്യൽ മീഡിയയിലെ പിഴവിനെക്കുറിച്ചുള്ള ചോദ്യങ്ങൾക്ക് എബിയുടെ പ്രസ് സെക്രട്ടറി ജിമ്മി സ്മിത്ത് പ്രതികരിച്ചിട്ടില്ല.