കേ​ന്ദ്ര ഹ​ജ്ജ് ക​മ്മി​റ്റി മു​ഖേ​ന ഈ ​വ​ർ​ഷ​ത്തെ ഹ​ജ്ജി​ന് കേ​ര​ള​ത്തി​ൽ​നി​ന്ന് 16,776 പേ​ർ​ക്ക് അ​വ​സ​രം. ഇ​തി​ൽ 70 വ​യ​സ്സി​ന് മു​ക​ളി​ലു​ള്ള​വ​ർ​ക്കും ലേ​ഡീ​സ് വി​ത്തൗ​ട്ട് മ​ഹ്റം വി​ഭാ​ഗ​ത്തി​ലു​ള്ള​വ​ർ​ക്കും ന​റു​ക്കെ​ടു​പ്പി​ല്ലാ​തെ നേ​രി​ട്ട് അ​വ​സ​രം ല​ഭി​ക്കും. ബാ​ക്കി സീ​റ്റു​ക​ളി​ലേ​ക്കു​ള്ള തെ​ര​ഞ്ഞെ​ടു​പ്പ് ജ​ന​റ​ൽ വി​ഭാ​ഗ​ത്തി​ൽ​നി​ന്ന് ന​റു​ക്കെ​ടു​പ്പി​ലൂ​ടെ ന​ട​ത്തും. ന​റു​ക്കെ​ടു​പ്പ് തി​ങ്ക​ളാ​ഴ്ച രാ​വി​​ലെ 11 മു​ത​ൽ ഡ​ൽ​ഹി​യി​ൽ ന​ട​ക്കും. തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട​വ​രു​​ടെ വി​വ​ര​ങ്ങ​ൾ ​വൈ​കീ​ട്ടോ​ടെ കേ​ന്ദ്ര ഹ​ജ്ജ് ക​മ്മി​റ്റി വെ​ബ്സൈ​റ്റി​ൽ പ്രസിദ്ധീകരിക്കും.

സം​സ്ഥാ​ന​ത്തു​നി​ന്ന് ഇ​ക്കു​റി 24,748 പേ​രാ​ണ് അ​പേ​ക്ഷി​ച്ചിട്ടുളളത്. ഇ​തി​ൽ 1250 പേ​ർ 70 വ​യ​സ്സി​ന് മു​ക​ളി​ലു​ള്ള​വ​രു​ടെ വി​ഭാ​ഗ​ത്തി​ലും 3584 പേ​ർ ലേ​ഡീ​സ് വി​ത്തൗ​ട്ട് മ​ഹ്റം വി​ഭാ​ഗ​ത്തി​ലു​മാ​ണ്. ജ​ന​റ​ൽ വി​ഭാ​ഗ​ത്തി​ൽ 19,950 പേ​രാ​ണ് അ​പേ​ക്ഷി​ച്ച​ത്. ഇ​തി​ൽ​നി​ന്ന് 11,942 പേ​ർ​ക്കാ​ണ് ന​റു​ക്കെ​ടു​പ്പി​ലൂ​ടെ അ​വ​സ​രം ല​ഭി​ക്കു​ക. ബാ​ക്കി 8008 പേ​രെ കാ​ത്തി​രി​പ്പ് പ​ട്ടി​ക​യി​ൽ ഉ​ൾ​പ്പെ​ടു​ത്തും. ച​രി​​ത്ര​ത്തി​ലാ​ദ്യ​മാ​യാ​ണ് ​ഹ​ജ്ജ് ക​മ്മി​റ്റി മു​ഖേ​ന കേ​ര​ള​ത്തി​ൽ​നി​ന്ന് ഇ​ത്ര​യേ​റെ തീ​ർ​ഥാ​ട​ക​ർ​ക്ക് അ​വ​സ​രം ല​ഭി​ക്കു​ന്ന​ത്. ഓ​രോ സം​സ്ഥാ​ന​ങ്ങ​ളി​ലെ​യും മു​സ്‍ലിം ജ​ന​സം​ഖ്യാ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ഹ​ജ്ജ് ക്വോ​ട്ട അ​നു​വ​ദി​ക്കു​ക. ഇ​തു​പ്ര​കാ​രം വി​വി​ധ സം​സ്ഥാ​ന​ങ്ങ​ളി​ൽ ആ​വ​ശ്യ​ത്തി​നു​ള്ള അ​പേ​ക്ഷ​ക​രി​ല്ലാ​ത്ത​തി​നാ​ൽ കേ​ര​ളം ഉ​ൾ​പ്പെ​ടെ കൂ​ടു​ത​ൽ അ​പേ​ക്ഷ​ക​രു​ള്ള സം​സ്ഥാ​ന​ങ്ങ​ൾ​ക്ക് സീ​റ്റു​ക​ൾ വീ​തം​വെ​ക്കു​ക​യാ​യി​രു​ന്നു. ഇ​തു​പ്ര​കാ​രം കേ​ര​ള​ത്തി​ന് 9587 സീ​റ്റു​ക​ളാ​ണ് അ​ധി​ക​മാ​യി അ​നു​വ​ദി​ച്ച​ത്.

LEAVE A REPLY

Please enter your comment!
Please enter your name here