ഈസ്റ്റ് യോർക്കിൽ എടിഎം കേടായതിനെ തുടർന്ന് ടൊറൻ്റോ പൊലീസ് അന്വേഷണം ആരംഭിച്ചു. സെൻ്റ് ക്ലെയർ അവന്യൂവിനും ഒ’കോണർ ഡ്രൈവിനും സമീപമുളള ടിഡി ബാങ്ക് ലൊക്കേഷനിലാണ് സംഭവം. കേടായ എടിഎം ഡ്രൈവ്-ത്രൂ മോഡലാണ്. ബാങ്ക് കെട്ടിടത്തിൽ നിന്ന് മാറിയാണ്
മെഷീൻ സ്ഥാപിച്ചിരുന്നതെന്നും സംഭവസമയത്ത് മെഷീനിൽ നിന്നും ശബ്ദം ഉയർന്നു കേട്ടതായും പൊലീസ് അറിയിച്ചു.
കേടായ മെഷീൻ പൊട്ടിത്തെറിക്കാൻ സാധ്യതയുളളതിനാൽ അന്വേഷണത്തിൽ പൊലീസിനെ സഹായിക്കുന്നതിനായി കെമിക്കൽ, ബയോളജിക്കൽ, റേഡിയോളജിക്കൽ, ന്യൂക്ലിയർ, സ്ഫോടകവസ്തു യൂണിറ്റുകളും സംഭവസ്ഥലത്തിയിട്ടുണ്ട്. സുരക്ഷാ മുൻകരുതലിന്റെ ഭാഗമായി എ.ടി.എം പരിസരത്തു നിന്നും ആളുകളെ മാറ്റി നിർത്തിയിട്ടുണ്ട്. സംഭവത്തിൽ ആർക്കും പരിക്കുകളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല.