ഹമാസ് വ്യവസ്ഥകള്‍ക്ക് വിധേയമായി വെടിനിര്‍ത്തല്‍ കരാറിന് തയ്യാറല്ലെന്ന് ലികുഡ് പാര്‍ട്ടി യോഗത്തില്‍ നെതന്യാഹു വ്യക്തമാക്കി. നേരത്തെയുള്ള വെടിനിര്‍ത്തല്‍ കരാറിെന്റ സ്വഭാവത്തില്‍ അല്ലാതെയുള്ള കരാര്‍ അംഗീകരിക്കില്ലെന്നും നെതന്യാഹു. യുദ്ധം പൂര്‍ണമായും നിര്‍ത്തുക, സൈന്യം ഗാസ വിടുക എന്നീ നിര്‍ദേശങ്ങളാണ് ഹമാസ് മുന്നോട്ട് വെച്ചത്.
എന്നാല്‍ ഹമാസിെന്റ ഭീഷണി അമര്‍ച്ച ചെയ്യാതെ പിറകോട്ടില്ലെന്ന് ഇസ്രായേല്‍ പ്രധാനമന്ത്രി അറിയിച്ചു. ഇസ്രായേല്‍ പാര്‍ലമെന്റില്‍ നെതന്യാഹുവിെന്റ ഓഫീസിലേക്ക് വരുന്നതില്‍ നിന്ന് ബന്ദികളുടെ ബന്ധുക്കള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തിയതായും ഇസ്രായേല്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

നാലു മാസത്തെ വെടിനിര്‍ത്തല്‍ നിര്‍ദേശം മധ്യസ്ഥ റോളിലുള്ള ഖത്തറിന്റെയും ഈജിപ്തിന്റെയും പ്രതിനിധികള്‍ മുഖേന അമേരിക്ക ഹമാസിനും കൈമാറിയെന്നാണ് റിപ്പോര്‍ട്ട്. ഇക്കാര്യത്തില്‍ ഹമാസിന്റെ പ്രതികരണം ഉടനുണ്ടാകുമെന്നാണ് സൂചന. പശ്ചിമേഷ്യന്‍ പര്യടനത്തിനായി യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കന്‍ വീണ്ടും ഇന്നെത്തും. ഇസ്രായേല്‍, ഈജിപ്ത്, ഖത്തര്‍, സൗദി രാജ്യങ്ങളിലെ നേതാക്കളുമായി ബ്ലിങ്കന്‍ ചര്‍ച്ച നടത്തും.