ഓട്ടവ : സാൽമൊണല്ല അണുബാധയെ കാരണം സസ്‌കാച്വാനിൽ വിതരണം ചെയ്ത നാല് ബ്രാൻഡുകളുടെ മുട്ടകൾ കനേഡിയൻ ഫുഡ് ഇൻസ്പെക്ഷൻ ഏജൻസി തിരിച്ചു വിളിച്ചു. കോംപ്ലിമെൻ്റ്സ്, ഹർമാൻ, സ്റ്റാർ എഗ്, നോ നെയിം എന്നീ ബ്രാൻഡുകളാണ് തിരിച്ചു വിളിച്ചത്.

സാൽമൊണല്ല ബാക്റ്റീരിയ അടങ്ങിയ മുട്ടകൾ കേടായതായി കാണപ്പെടുകയോ മണക്കുകയോ ചെയ്യില്ല., പക്ഷേ ഉപഭോക്താക്കളെ രോഗികളാക്കാൻ സാധ്യതയുണ്ട്. സാൽമൊണല്ല അണുബാധ കൊച്ചുകുട്ടികൾ, ഗർഭിണികൾ, പ്രായമായവർ, രോഗപ്രതിരോധ ശേഷി കുറഞ്ഞവർ എന്നിവർക്ക് ഗുരുതരമായ അവസ്ഥയ്ക്ക് കാരണമാകാൻ സാധ്യതയുണ്ടെന്ന് ഹെൽത്ത് കാനഡ പുറത്തിറക്കിയ പ്രസ്താവനയിൽ മുന്നറിയിപ്പ് നൽകി. തിരിച്ചുവിളിച്ച ഉൽപ്പന്നങ്ങളുടെ നിർദ്ദിഷ്ട സീരിയൽ നമ്പർ ഹെൽത്ത് കാനഡയുടെ വെബ്‌സൈറ്റിൽ കൊടുത്തിട്ടുണ്ട്.
തിരിച്ചുവിളിച്ച ഈ ഉത്പന്നങ്ങൾ വാങ്ങിയിട്ടുണ്ടോ ഇല്ലയോ എന്ന് ഉറപ്പുവരുത്താൻ റീട്ടെയിലറുമായി ബന്ധപ്പെടാൻ ഹെൽത്ത് കാനഡ നിർദേശിച്ചു.