വൻകൂവർ : ബ്രിട്ടിഷ് കൊളംബിയ-ആൽബർട്ട അതിർത്തിക്ക് സമീപമുള്ള ബിസിയിലെ ഫീൽഡ് മേഖലയിൽ ചരക്ക് ട്രെയിൻ പാളം തെറ്റി. ശനിയാഴ്ച്ച വൈകിട്ട് ഫീൽഡിലെ ഒട്ടർടെയിൽ സ്റ്റേഷനിലാണ് സംഭവം.
സംഭവത്തിൽ ആർക്കും പരിക്കേറ്റതായോ തീപിടുത്തമോ ചോർച്ചയോ ഉണ്ടായതായോ റിപ്പോർട്ട് ലഭിച്ചിട്ടില്ല. അപകടത്തെക്കുറിച്ച് ട്രാൻസ്‌പോർട്ടേഷൻ സേഫ്റ്റി ബോർഡ് ഓഫ് കാനഡ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ചരക്ക് ട്രെയിൻ പാളം തെറ്റിയതിന് സ്റ്റേഷനിൽ നിർത്തിയിട്ടിരുന്ന മറ്റൊരു ട്രെയിനാണ് കാരണമെന്ന് പ്രാഥമിക പ്രാഥമിക റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നതായി ടിഎസ്ബി വക്താവ് ലിയാം മക്ഡോണൾഡ് പറയുന്നു.
ഈ വാരാന്ത്യത്തിൽ ബ്രിട്ടിഷ് കൊളംബിയയിൽ റിപ്പോർട്ട് ചെയ്ത രണ്ടാമത്തെ ട്രെയിൻ പാളം തെറ്റലാണ് ഫീൽഡ് മേഖലയിൽ ഉണ്ടായത്. വെള്ളിയാഴ്ച ബ്രിട്ടിഷ് കൊളംബിയ റെവൽസ്റ്റോക്കിന് സമീപം ട്രെയിൻ പാളം തെറ്റിയതിനെ തുടർന്ന് രണ്ട് റെയിൽവേ ജീവനക്കാർക്ക് പരുക്കേറ്റിരുന്നു.