Tuesday, October 14, 2025

തിരഞ്ഞെടുപ്പിന് ഭീഷണിയായി ഡീപ്പ് ഫേക്ക്: ജാഗ്രതയില്‍ ദക്ഷിണകൊറിയ

തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സില്‍ നിര്‍മിതമായ ഡീപ്പ് ഫേക്ക് വീഡിയോകളുടേയും ചിത്രങ്ങളുടെയും വ്യാപനത്തില്‍ ദക്ഷിണകൊറിയയില്‍ ആശങ്ക ഉയരുന്നു. ഇതേ തുടര്‍ന്ന് അധികൃതര്‍ കനത്ത ജാഗ്രതയിലാണ്.

ജനുവരി 29 മുതല്‍ കഴിഞ്ഞയാഴ്ച അവസാനം വരെ 129 എഐ നിര്‍മിത ഉള്ളടക്കങ്ങള്‍ കണ്ടെത്തിയതായി ദക്ഷിണകൊറിയയുടെ നാഷണല്‍ ഇലക്ഷന്‍ കമ്മീഷന്‍ (എന്‍ഇസി) പറയുന്നു.

പുതിയതായി പരിഷ്‌കരിച്ച തിരഞ്ഞെടുപ്പ് നിയമത്തിന്റെ ലംഘനമാണിത്. നിയമം അനുസരിച്ച് തിരഞ്ഞെടുപ്പ് പ്രചാരണ ആവശ്യങ്ങള്‍ക്കായി ഡീപ്പ് ഫേക്കുകള്‍ ഉപയോഗിക്കാന്‍ പാടില്ല. ഏഴ് വര്‍ഷം തടവും 1 കോടി വോണ്‍ (6.21 ലക്ഷം രൂപ) പിഴയും ലഭിക്കുന്ന കുറ്റമാണിത്. ഡിസംബറിലാണ് പരിഷ്‌കരിച്ച നിയമം നാഷണല്‍ അസംബ്ലി പാസാക്കിയത്.

എഐ സാങ്കേതിക വിദ്യകള്‍ ശക്തമാവുകയും അവ നിയന്ത്രിക്കുന്നതിന് പര്യാപ്തമായ നിയമങ്ങളും സാങ്കേതിക സംവിധാനങ്ങളും ഇല്ലാത്ത സാഹചര്യത്തില്‍ ഡീപ്പ് ഫേക്ക് ഉള്ളടക്കങ്ങള്‍ തിരഞ്ഞെടുപ്പുകള്‍ക്ക് വലിയ ഭീഷണിയാണ്. രാഷ്ട്രീയ നേതാക്കളുടെ ഡീപ്പ് ഫേക്ക് വീഡിയോകള്‍ ഇതിനകം ഇന്റര്‍നെറ്റിലുണ്ട്. 2022 ല്‍ യുഎസില്‍ നടന്ന പ്രാദേശിക തിരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യരുത് എന്ന് അഭ്യര്‍ഥിച്ചുകൊണ്ട് യുഎസ് പ്രസിഡന്റ് ജോ ബൈഡന്റെ രൂപത്തിലുള്ള റോബോ കോള്‍ പ്രചരിച്ചിരുന്നു. ഇതിന് പുറമെ വിവിധ അഭ്യര്‍ത്ഥനങ്ങള്‍ നടത്തിക്കൊണ്ടുള്ള നേതാക്കളുടെ ഡീപ്പ് ഫേക്ക് വീഡിയോകളും പ്രചരിച്ചിരുന്നു.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!