Tuesday, October 14, 2025

വൈറോളജി ലാബിലെ ചൈനീസ് നുഴഞ്ഞുകയറ്റം ട്രൂഡോ മറച്ചുവെച്ചതായി രേഖകൾ വെളിപ്പെടുത്തുന്നു:പിയേർ പൊളിയേവ്

വൈറോളജി ലാബിലെ ചൈനീസ് നുഴഞ്ഞുകയറ്റം ട്രൂഡോ മറച്ചുവെച്ചതായി രേഖകൾ വെളിപ്പെടുത്തുന്നു എന്ന് പ്രതിപക്ഷ നേതാവ് പിയേർ പൊളിയേവ്. കാനഡയുടെ ദേശീയ സുരക്ഷയുടെ കാര്യത്തിൽ പ്രധാന മന്ത്രി ട്രൂഡോ അശ്രദ്ധയോടും അപകടകരവുമായുള്ള സമീപനം ആണ് സ്വീകരിച്ചത്. ഇത്തരത്തിൽ ഉള്ള ആൾ കനേഡിയൻ ജനതയെ സംരക്ഷിക്കുമെന്ന് വിശ്വസിക്കാൻ കഴിയില്ല എന്നും അദ്ദേഹം പറഞ്ഞു.

കാനഡയിലെ ഹൈ-സെക്യൂരിറ്റി ഇൻഫെക്ഷ്യസ് ഡിസീസ് ലബോറട്ടറിയിലെ തന്ത്രപ്രധാനമായ വിവരങ്ങൾ ചോർത്തിയ രണ്ട് ശാസ്ത്രജ്ഞരെ പുറത്താക്കി എന്ന വാർത്തയെ തുടർന്നാണ് പ്രതിപക്ഷ നേതാവിൻ്റെ ഇത്തരത്തിലുള്ള പ്രതികരണം. 2019 ജൂലൈയിൽ വിനിപെഗിലെ നാഷണൽ മൈക്രോബയോളജി ലബോറട്ടറിയിൽ നിന്ന് ചൈനയ്ക്ക് രഹസ്യവിവരങ്ങൾ ചോർത്തിയതുമായി ബന്ധപ്പെട്ട് സിയാങ്‌ഗുവോ ക്യു, ഭർത്താവ് കെഡിംഗ് ചെങ് എന്നിവരെയാണ് പുറത്താക്കിയത്. 2021 ജനുവരിയിൽ പുറത്താക്കിയ ഇവർ നിലവിൽ എവിടെയാണെന്ന് വ്യക്തമല്ല.

ഇരുവരും ചൈനയുമായി രഹസ്യ കൂടിക്കാഴ്ചകൾ നടത്തിയതായി കണ്ടെത്തിയിട്ടുണ്ടെന്നും ഉദ്യോഗസ്ഥർ, ഹൗസ് ഓഫ് കോമൺസിൽ സമർപ്പിച്ച രേഖകൾ വെളിപ്പെടുത്തുന്നു. ഡോ. ക്യു വിവിധ ചൈനീസ് സ്ഥാപനങ്ങളുമായി ബന്ധപ്പെട്ടിരുന്നതായി കണ്ടെത്തിയിട്ടുണ്ട്. ചൈനയിലെ കൊമേഴ്‌സ്യൽ ബാങ്കിൽ ഡോ. ക്യുവിനും ഭർത്താവിനും വെളിപ്പെടുത്താത്ത ബാങ്ക് അക്കൗണ്ട് ഉണ്ടെന്നും അവർ പീപ്പിൾസ് ലിബറേഷൻ ആർമിയുമായി ബന്ധപ്പെട്ട് പ്രവർത്തിച്ചിരുന്നതായും 2020 ജനുവരി 8-ലെ CSIS രേഖകൾ വ്യക്തമാക്കുന്നു. 2019 മാർച്ചിൽ ചൈനയിലെ വുഹാൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയിലേക്ക് മാരകമായ എബോള, ഹെനിപ വൈറസുകൾ ക്യൂവിൻ്റെ മേൽനോട്ടത്തിൽ കൈമാറ്റം ചെയ്തതുമായി ബന്ധപ്പെട്ട രേഖകളും പുറത്തുവന്നിട്ടുണ്ട്.

വിനിപെഗ് ലാബിലെ വാക്‌സിൻ ഡെവലപ്‌മെൻ്റ് ആൻഡ് ആൻറിവൈറൽ തെറാപ്പി വിഭാഗത്തിൻ്റെ തലവനായ ഡോ. ക്യു, പീപ്പിൾസ് ലിബറേഷൻ ആർമിയിലെ ഉയർന്ന ഓഫീസറായ മേജർ ജനറൽ ചെൻ വെയ് ഉൾപ്പെടെയുള്ള ചൈന സൈനിക ഗവേഷകരുമായി സഹകരിച്ച് പ്രവർത്തിച്ചതായി CSIS പറയുന്നു.

മാനിറ്റോബ സർവകലാശാലയിൽ പഠിക്കുന്ന ചൈനയിൽ നിന്നുള്ള ബിരുദ, ബിരുദാനന്തര ബിരുദ വിദ്യാർത്ഥികളെ ലാബിലേക്ക് കൊണ്ടുവരാനും ഡോ. ക്യുവിന് കഴിഞ്ഞു. ലോകത്തിലെ ഏറ്റവും അപകടകരമായ വൈറസുകളെ കൈകാര്യം ചെയ്യാൻ സജ്ജമായ ഈ ലാബിൽ പ്രവേശിക്കാൻ ആ വിദ്യാർത്ഥികൾക്ക് എങ്ങനെയാണ് സുരക്ഷാ അനുമതി ലഭിച്ചതെന്ന് വ്യക്തമല്ല. എബോള, ലസ്സ ഫീവർ, റിഫ്റ്റ് വാലി പനി തുടങ്ങിയ മാരകമായ രോഗാണുക്കളെ കുറിച്ച് പഠിക്കാനും പരീക്ഷണങ്ങൾ നടത്താനും ദമ്പതികളും ലാബിലെ മറ്റ് ശാസ്ത്രജ്ഞരും ചൈനീസ് സൈനിക ഗവേഷകരുമായി സഹകരിച്ച് പ്രവർത്തിച്ചതായും കണ്ടെത്തിയിട്ടുണ്ട്.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!