ഫെബ്രുവരി 27 മുതല്‍ ഇന്ത്യന്‍ നാവികസേന കപ്പലില്‍ നിന്ന് ഉദ്യോഗസ്ഥനെ കാണാതായതായി റിപ്പോര്‍ട്ട്. സാഹില്‍ വര്‍മ്മയെന്ന ഉദ്യോഗസ്ഥനെയാണ് കാണാതായിരിക്കുന്നത്. അദ്ദേഹത്തെ കണ്ടെത്താന്‍ നാവികസേന വന്‍ തിരച്ചില്‍ ആരംഭിച്ചിട്ടുണ്ടെന്ന് മുംബൈ ആസ്ഥാനമായുള്ള വെസ്റ്റേണ്‍ നേവല്‍ കമാന്‍ഡ് അറിയിച്ചു

സംഭവത്തിലേക്ക് നയിച്ച കൃത്യമായ സാഹചര്യങ്ങള്‍ അറിവായിട്ടില്ല.
വിശദമായ അന്വേഷണങ്ങള്‍ക്ക് നാവിക ബോര്‍ഡ് ഓഫ് എന്‍ക്വയറിക്ക് ഉത്തരവിട്ടിട്ടുണ്ടെന്ന് നേവല്‍ കമാന്‍ഡ് എക്സില്‍ പോസ്റ്റ് ചെയ്തു. കൂടാതെ
നാവികസേന കപ്പലുകളും വിമാനങ്ങളും ഉപയോഗിച്ച് തിരച്ചില്‍ നടത്തുന്നുണ്ടെന്നും അദ്ദേഹം അറിയിച്ചു.