പി പി ചെറിയാൻ
പെൻസിൽവേനിയ / തൃശൂർ : നെല്ലിക്കാട് രാമവർമപുരം ചെറു മഠത്തിൽ സിലാസിന്റെ മകൻ ഡേവി സിലാസ് (70) തൃശൂരിൽ അന്തരിച്ചു. തൃശൂർ കോർപ്പറേഷൻ കൗൺസിൽ ദീർഘകാല അംഗവും മുൻ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാനും കോൺഗ്രസ് നേതാവും വിൽവട്ടം സഹകരണ ബാങ്ക് പ്രസിഡന്റും ചേറൂർ സി എസ് ഐ കോൺഗ്രിഗേഷൻ അംഗവുമാണ് പരേതൻ.
ഭാര്യ : സീത ഡേവി. മക്കൾ : നിമ്മി ഡേവി, സിമ്മി ഡേവി (ഓസ്ട്രേലിയ), സാജൻ സിലസ് (പെൻസിൽവേനിയ,യു എസ്എ). മരുമക്കൾ : പരേതനായ സ്റ്റാലിൻ ജോൺ, രോഹിത് റാവത്ത് (ഓസ്ട്രേലിയ), ആഷ്ലി ബോസ് (പെൻസിൽവേനിയ,യു എസ്എ).
സംസ്കാരം മാർച്ച് 11 തിങ്കളാഴ്ച രാവിലെ തൃശൂർ മിഷൻ കോട്ടേഴ്സ് ഓൺലൈൻ സിഎസ്ഐ പള്ളി സെമിത്തേരിയിൽ.