ഓട്ടവ : താൽക്കാലിക വിദേശ തൊഴിലാളി പ്രോഗ്രാമിന് കീഴിലുള്ള കാനഡ വർക്ക് പെർമിറ്റിന്റെ പുതിയ വർധിപ്പിച്ച ശരാശരി മണിക്കൂർ വേതനം ഏപ്രിൽ 2 മുതൽ പ്രാബല്യത്തിൽ വന്നതായി കാനഡ തൊഴിൽ മന്ത്രി റാൻഡി ബോസ്നോ. കൂടാതെ താൽക്കാലിക വിദേശ തൊഴിലാളി പ്രോഗ്രാമിലെ (TFWP) പുതിയ മാറ്റങ്ങൾ മെയ് 1 മുതൽ പ്രാബല്യത്തിൽ വരുമെന്നും മന്ത്രി റാൻഡി ബോസ്നോ പ്രഖ്യാപിച്ചു.
പ്രിൻസ് എഡ്വേഡ് ഐലൻഡ്, കെബെക്ക്, ഒൻ്റാരിയോ, ബ്രിട്ടിഷ് കൊളംബിയ എന്നിവയാണ് ലേബർ മാർക്കറ്റ് ഇംപാക്ട് അസസ്മെൻ്റ് (LIMA)-ന് അപേക്ഷിക്കാൻ ഏറ്റവും ഉയർന്ന പുതിയ ശരാശരി മണിക്കൂർ വേതനം ആവശ്യമുള്ള നാല് പ്രവിശ്യകൾ. കാനഡയിൽ വർക്ക് പെർമിറ്റിന് അപേക്ഷിക്കുന്നതിന്, വിദേശ പൗരന്മാർ അവരുടെ തൊഴിൽ വീസ അപേക്ഷയ്ക്കൊപ്പം അവരുടെ കനേഡിയൻ തൊഴിലുടമയിൽ നിന്ന് ഒരു LMIA (ലേബർ മാർക്കറ്റ് ഇംപാക്ട് അസസ്മെൻ്റ്) സമർപ്പിക്കണം. ഉയർന്ന വേതനമോ കുറഞ്ഞ വേതനമോ ആയ സ്ട്രീമിന് കീഴിൽ ESDC (കാനഡയിലെ തൊഴിൽ, സാമൂഹിക വികസനം) മുഖേനയുള്ള LMIA-യ്ക്ക് തൊഴിലുടമകൾ അപേക്ഷിക്കണം. ഓരോരുത്തർക്കും ശമ്പളവും മേഖലയും അടിസ്ഥാനമാക്കി അവരുടേതായ നടപടിക്രമങ്ങളുണ്ട്.
പ്രവിശ്യ/പ്രദേശത്തെ പുതുക്കിയ ശരാശരി മണിക്കൂർ വേതനം ചുവടെ ചേർക്കുന്നു :
- ആൽബർട്ട – 29.50 ഡോളർ
- ബ്രിട്ടിഷ് കൊളംബിയ – 28.85 ഡോളർ
- മാനിറ്റോബ – 25.00 ഡോളർ
- ന്യൂബ്രൺസ് വിക് – 24.04 ഡോളർ
- ന്യൂഫിൻലൻഡ് ആൻഡ് ലാബ്രഡോർ – 26.00 ഡോളർ
- നോവസ്കോഷ – 24.00 ഡോളർ
- ഒൻ്റാരിയോ – 28.39 ഡോളർ
- പ്രിൻസ് എഡ്വേഡ് ഐലൻഡ് – 24.00 ഡോളർ
- കെബെക്ക് – 27.47 ഡോളർ
- സസ്കാച്വാൻ – 27.00 ഡോളർ
- യൂകോൺ – 36.00 ഡോളർ
- നോർത്ത് വെസ്റ്റ് ടെറിറ്ററീസ് – 39.24 ഡോളർ
- നൂനവൂട്ട് – 35.00 ഡോളർ