വാഷിങ്ടണ്‍: ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള പ്രശ്നങ്ങള്‍ ഇരു രാജ്യങ്ങളും തമ്മില്‍ ചര്‍ച്ചയിലൂടെ പരിഹരിക്കണമെന്നും അതില്‍ ഇടപെടാന്‍ ആഗ്രഹിക്കുന്നില്ലെന്നും യുഎസ് വക്താവ് മാത്യൂ മില്ലര്‍.
ഇന്ത്യയിൽ ഭീകര പ്രവര്‍ത്തനങ്ങളും ആക്രമണങ്ങളും നടത്തുന്ന ഭീകരര്‍ക്കെതിരെ അതിര്‍ത്തി കടന്ന് മറുപടി നൽകാൻ മടിയില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിയും പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്ങും തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ അറിയിച്ചിരുന്നു.
ഇന്ത്യ ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമാണ്. യുഎസിന്റെ മികച്ച നയതന്ത്ര പങ്കാളിയുമാണ്. ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള പ്രശ്നങ്ങള്‍ അവരാണ് ചര്‍ച്ചയിലൂടെ പരിഹരിക്കേണ്ടത്. അതിനായി ഇരു രാജ്യങ്ങള്‍ക്കും യുഎസ് എല്ലാ പിന്തുണയും നൽകും. എന്നാല്‍ വിഷയത്തില്‍ മധ്യസ്ഥതയ്ക്കില്ലെന്നും മില്ലര്‍ അറിയിച്ചു.