റഫ: ഗാസയിലെ ഖാന്‍യൂനിസില്‍ കുട്ടികളെയും സ്ത്രീകളെയും കൂട്ടമായി കുഴിച്ചിട്ടത് കണ്ടെത്തി. ഖാന് യൂനിസിലെ നാസര്‍ മെഡിക്കില്‍ കോംപ്ലക്സിലാണ് 180 മൃതദേഹങ്ങള്‍ ഒരുമിച്ച് കുഴിച്ചിട്ട നിലയില്‍ കണ്ടെത്തിയതെന്നാണ് റിപ്പോര്‍ട്ട്. ഏപ്രില്‍ ഏഴിന് ഇസ്രയേല്‍ സൈന്യം ഇവിടെ നിന്ന് പിന്മാറിയതിന് പിന്നാലെയാണ് കഴിഞ്ഞ ശനിയാഴ്ചയാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്.
പ്രായമായ സ്ത്രീകളുടെയും കുട്ടികളുടെയും യുവാക്കളുടെയും മൃതദേഹങ്ങളാണ് ഇവിടെ നിന്നും കണ്ടെത്തിയത്. മൃതദേഹങ്ങള്‍ കണ്ടെത്താനുള്ള പരിശോധനകള്‍ വരും ദിവസവും തുടരുമെന്ന് പലസ്തീന് എമര്‍ജന്‍സി സര്‍വീസ് അറിയിച്ചു. നേരത്തെ അല്‍ഷിഫ ആശുപത്രിയുടെ സമീപത്ത് നിന്നും കൂട്ടമായി കുഴിച്ചിട്ട മൃതദേഹങ്ങള്‍ കണ്ടെത്തിയിരുന്നു.