പി പി ചെറിയാൻ
ഡാലസ് : ഡാലസിൽ അന്തരിച്ച ജോസഫ് ചാക്കോയുടെ വിയോഗത്തിൽ മലങ്കര ഓർത്തഡോക്സ് സുറിയാനി സഭ തുമ്പമൺ ഭദ്രാസനാധിപൻ ഡോ. എബ്രഹാം മാർ സെറാഫിം മെത്രാപ്പോലീത്ത അനുശോചിച്ചു.
കഴിഞ്ഞ 35 വർഷത്തോളം യുഎഇയിലെ റാസൽഖൈമയിൽ മേരീസ് ഓർത്തഡോക്സ് ഇടവക അംഗമായി പ്രവർത്തിക്കുകയും, ദേവാലയ നിർമാണ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുകയും, ആത്മീയ പ്രവർത്തനങ്ങളിൽ മുൻനിരയിൽ നിൽക്കുകയും ചെയ്ത ജോസഫ് ചാക്കോ ഇടവകയ്ക്ക് നൽകിയ എല്ലാ സേവനങ്ങളെയും നന്ദിയോടെ സ്മരിക്കുന്നുവെന്ന് ഇടവക വികാരി സിറിൽ വർഗീസ് വടക്കേടത്ത് അറിയിച്ചു.
പൊതുദർശനം : മെയ് 5 ഞായറാഴ്ച വൈകിട്ട് 5 മണി മുതൽ
സ്ഥലം : സെൻ്റ്. ജോർജ്ജ് ഓർത്തഡോക്സ് ചർച്ച്, ഇർവിങ്, ടെക്സസ്
സംസ്കാര ശുശ്രൂഷകൾ : മെയ് 6 തിങ്കളാഴ്ച രാവിലെ 9 മണി മുതൽ
സ്ഥലം : സെൻ്റ്. ജോർജ്ജ് ഓർത്തഡോക്സ് ചർച്ച്, ഇർവിങ്, ടെക്സസ്. തുടർന്ന് കാരോൾട്ടൺ ഫറൺഔസ് സെമിത്തേരിയിൽ സംസ്കാരം.