എഡ്മിന്റൻ : മാസങ്ങൾ നീണ്ട അന്വേഷണത്തിന് ഒടുവിൽ കഴിഞ്ഞ മാസം അവസാനം പടിഞ്ഞാറൻ എഡ്മിന്റനിൽ നിന്നും കൊക്കെയ്നും എംഡിഎംഎയും പിടികൂടി. സംഭവത്തിൽ ഒരാളെ അറസ്റ്റ് ചെയ്തതായി ആൽബർട്ട ലോ എൻഫോഴ്സ്മെൻ്റ് റെസ്പോൺസ് ടീം (ALERT) അറിയിച്ചു. ഏപ്രിൽ 30-ന് നഗരത്തിലെ ലൂയിസ് എസ്റ്റേറ്റിൽ നിന്നും 27 കിലോഗ്രാം കൊക്കെയ്നും അഞ്ച് കിലോഗ്രാം എംഡിഎംഎയുമാണ് പിടികൂടിയത്.
പിടിച്ചെടുത്ത മയക്കുമരുന്നിന് മൂന്ന് ദശലക്ഷം ഡോളർ മൂല്യമുണ്ടെന്ന് പൊലീസ് ഏജൻസി അറിയിച്ചു. ALERT ടീമിന്റെ എഡ്മിന്റനിലെ ഏറ്റവും വലിയ കൊക്കെയ്ൻ വേട്ടയാണിത്.