പി പി ചെറിയാൻ
ഡാലസ് / തിരുവല്ല : ചാത്തമല വെട്ടുചിറയിൽ കൊച്ചുപറമ്പിൽ പരേതനായ കെ സി ജോർജിന്റെ ഭാര്യ റിട്ടയേർഡ് അധ്യാപിക കെ എം ഏലിയമ്മ (95) നിര്യാതനായി. കിഴക്കുംമുറി കണ്ടത്തിൽ കുടുംബാംഗമാണ്. സെന്റ് പോൾസ് ഓർത്തഡോക്സ് ചർച്ച് (മെക്കിനി, ഡാലസ്) അംഗം സൂസൻ കുര്യാക്കോസിൻ്റെ മാതാവാണ് പരേത. സംസ്കാരം വെള്ളിയാഴ്ച തിരുവല്ല സെൻ്റ് ജോർജ്ജ് ഓർത്തഡോക്സ് പള്ളിയിൽ (പാലിയക്കര പള്ളി).
മകൾ : സൂസൻ കുര്യാക്കോസ് (ഡാലസ്). മരുമകൻ : കുര്യാക്കോസ് മത്തായി, വെട്ടുചിറയിൽ. കൊച്ചുമക്കൾ : അനൂപ് കുര്യാക്കോസ് (കുവൈത്ത്), ആൻ കുര്യാക്കോസ്, അനീത കുര്യാക്കോസ്. കെ എം ഏലിയമ്മയുടെ വിയോഗത്തിൽ സെന്റ് പോൾസ് ഓർത്തഡോക്സ് ചർച്ച വികാരി റവ രാജു ഡാനിയേൽ കോർ എപ്പിസ്കോപ്പ അനുശോചിച്ചു.
കൂടുതൽ വിവരങ്ങൾക്ക് : കുര്യാക്കോസ് മത്തായി വെട്ടുചിറയിൽ (ഡാലസ്) 214 436 3625.