പി പി ചെറിയാൻ
ഡാലസ് / മുളക്കുഴ : എം എസ് യോഹന്നാൻ മേലെ തെക്കേതിൽ (മോനച്ചൻ-70) അന്തരിച്ചു. ദീർഘകാലം ദുബായിൽ എമിറേറ്റ്സ് ഉദ്യോഗസ്ഥനായിരുന്നു. ഡാലസ് ഫാർമേഴ്സ് ബ്രാഞ്ച് മാർത്തോമ ഇടവക അംഗം വിൽസൺ മേലെ തെക്കേതിലിന്റെ സഹോദരനാണ് പരേതൻ. ഭാര്യ : ചെങ്ങന്നൂർ പിരളശ്ശേരിൽ മാളിയേക്കൽ കാവിൽ അച്ചാമ്മ. മക്കൾ : ജിനു, ജിൻസി,ജാൻസി ( മൂവരും ദുബായ്) മരുമകൻ : അജോ കാട്ടൂരൻ (കറ്റാനം).
സംസ്കാരം ശനിയാഴ്ച പത്തരയ്ക്ക് വസതിയിൽ ശുശ്രൂഷയ്ക്കുശേഷം മുളക്കുഴ സെൻ്റ് തോമസ് മാർത്തോമ പള്ളിയിൽ. കൂടുതൽ വിവരങ്ങൾക്ക് : സുജൻ തരകൻ (ഡാലസ്) 214 245 8706.