ഹാലിഫാക്സ് : മാരിടൈംസ് പ്രവിശ്യകളിലുടനീളം പെട്രോൾ-ഡീസൽ വില കുറഞ്ഞു.
നോവസ്കോഷ
ഹാലിഫാക്സ് മേഖലയിൽ സാധാരണ പെട്രോൾ വില ലിറ്ററിന് ആറ് സെൻ്റ് കുറഞ്ഞു. ഇതോടെ കുറഞ്ഞ വില ലിറ്ററിന് 168.8 സെൻ്റ് ആയി. അതേസമയം കെയ്പ് ബ്രെറ്റണിൽ പെട്രോൾ വില ലിറ്ററിന് 170.7 സെൻ്റാണ് ഇപ്പോൾ കുറഞ്ഞ വില.
പ്രവിശ്യയിൽ ഡീസലിന് ആറ് സെന്റും കുറഞ്ഞു. ലിറ്ററിന് 168.5 സെൻ്റാണ് പുതിയ കുറഞ്ഞ വില. കെയ്പ് ബ്രെറ്റണിൽ ഇപ്പോൾ ഡീസൽ ലിറ്ററിന് 170.5 സെൻ്റാണ് കുറഞ്ഞ വില.
പ്രിൻസ് എഡ്വേഡ് ഐലൻഡ്
പ്രിൻസ് എഡ്വേഡ് ഐലൻഡിൽ സാധാരണ പെട്രോൾ വിലയിൽ നാല് സെൻ്റ് കുറവ് ഉണ്ടായി. ലിറ്ററിന് 169.5 സെൻ്റാണ് ഇപ്പോൾ കുറഞ്ഞ വില. പ്രവിശ്യയിൽ ഡീസൽ വില 5.8 സെൻ്റ് കുറഞ്ഞു. ഇപ്പോൾ കുറഞ്ഞ വില ലിറ്ററിന് 173.5 സെൻ്റ് ആണ്.
ന്യൂബ്രൺസ് വിക്
ന്യൂബ്രൺസ് വിക്കിൽ സാധാരണ പെട്രോളിന്റെ വില 4.1 സെൻ്റ് കുറഞ്ഞു. ലിറ്ററിന് 168.0 സെൻ്റാണ് ഇപ്പോൾ പുതിയ വില. കൂടാതെ പ്രവിശ്യയിലെ ഡീസൽ വില 4.6 സെൻ്റ് കുറഞ്ഞു. ലിറ്ററിന് 168.6 സെൻ്റാണ് പുതിയ വില.