സാസ്കറ്റൂൺ : സാസ്കറ്റൂൺ മേയർ തിരഞ്ഞെടുപ്പിൽ മത്സരിക്കുമെന്ന് രണ്ട് സ്ഥാനാർത്ഥികൾ കൂടി പ്രഖ്യാപിച്ചു. വാർഡ് 6 കൗൺസിലർ സിന്തിയ ബ്ലോക്ക്, മുൻ സസ്കാച്വാൻ പാർട്ടി എംഎൽഎ ഗോർഡൻ വയൻ്റ് എന്നിവരാണ് സ്ഥാനാർത്ഥിത്വം പ്രഖ്യാപിച്ചവർ. നവംബർ 13 ബുധനാഴ്ചയാണ് തിരഞ്ഞെടുപ്പ്.
ചെലവ് കുറഞ്ഞ വീടുകൾ, സുരക്ഷ എന്നിവയ്ക്ക് മുൻഗണന നൽകി സിന്തിയ ബ്ലോക്ക് മേയർ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കം കുറിച്ചു. 2003 മുതൽ 2010 വരെ വാർഡ് 5 കൗൺസിലറായി സേവനമനുഷ്ഠിച്ച ഗോർഡൻ വയൻ്റ് വരാനിരിക്കുന്ന പ്രവിശ്യാ തിരഞ്ഞെടുപ്പിൽ മത്സരിക്കില്ലെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്.
സിറ്റിങ് മേയർ ചാൾ ക്ലാർക്ക് 2016 മുതൽ മേയറായി സേവനമനുഷ്ഠിച്ചതിന് ശേഷം വീണ്ടും മത്സരിക്കില്ലെന്ന് പ്രഖ്യാപിച്ചതോടെയാണ് തിരഞ്ഞെടുപ്പിന് കളമൊരുങ്ങിയത്. നിലവിൽ മേയർ സ്ഥാനത്തേക്ക് മത്സരിക്കുമെന്ന് കാരി ടാരാസോഫ് പ്രഖ്യാപിച്ചിരുന്നു. 2020 ൽ മേയർ സ്ഥാനത്തേക്ക് മത്സരിച്ചപ്പോൾ താരസോഫ് നാലാം സ്ഥാനത്തെത്തിയിരുന്നു.