പി പി ചെറിയാൻ
ഡാലസ് : കായംകുളം മാങ്കുഴിയിൽ പണക്കുന്നിൽ വെരി റവ. ഡോ കെ ജി ഫിലിപ്പോസ് എപ്പിസ്കോപ്പയുടെ ഭാര്യ അമ്മിണി ഫിലിപ്പോസ് (74) ഡാലസിൽ അന്തരിച്ചു. കായംകുളം താമരക്കുളത്ത് പള്ളിയാമ്പിൽ കുടുംബാംഗമാണ്. ബോസ്റ്റണിൽ 36 വർഷവും അഗസ്റ്റയിൽ (ജോർജിയ) 13 വർഷവും താമസിച്ചിരുന്ന പരേത 7 മാസം മുമ്പാണ് ഡാളസിലേക്ക് താമസം മാറിയത്. മക്കൾ : ഡോ. ഷീബ പി തോമസ്, സിസിലിയ പി ജോർജ്. മരുമക്കൾ : അനീഷ് തോമസ്, ലീജോ ജോർജ്ജ്. കൊച്ചുമക്കൾ : ഒലിവിയ തോമസ്, ജെറമിയ ജോർജ്, ഡെവൻ തോമസ്, അരിയാന ജോർജ്. സഹോദരങ്ങൾ : മേരി ഗീവർഗീസ്, ലീലാമ്മ തങ്കച്ചൻ, മത്തായി ഗീവർഗീസ്, റേച്ചൽ മാത്യു, സൂസമ്മ തോമസ്.
പൊതുദർശനം
ജൂൺ 16 ഞായറാഴ്ച വൈകിട്ട് 6 മുതൽ 9 വരെ സെൻ്റ് പോൾസ് ഓർത്തഡോക്സ് ചർച്ച് (മക്കിന്നി). സായാഹ്ന പ്രാർത്ഥന, അനുശോചന സന്ദേശങ്ങൾ
സംസ്കാര ശുശ്രുഷ
ജൂൺ 17 തിങ്കളാഴ്ച രാവിലെ എട്ട് മുതൽ പത്തര വരെ ഫാർമേഴ്സ് ബ്രാഞ്ചിലെ സെൻ്റ് മേരീസ് വലിയപള്ളിയിൽ.
സംസ്കാരം
റിഡ്ജ്വ്യൂ മെമ്മോറിയൽ പാർക്കിൽ (അലൻ)
കൂടുതൽ വിവരങ്ങൾക്ക് ലിജോ ജോർജ് : 914 274 0839.