ഹാലിഫാക്സ് : മാരിടൈംസ് പ്രവിശ്യകളായ ന്യൂബ്രൺസ് വിക്കിലും പ്രിൻസ് എഡ്വേഡ് ഐലൻഡിലും ഇന്ധനവില ചെറുതായി വർധിച്ചു. അതേസമയം നോവസ്കോഷയിൽ ഇന്ധനവില മാറ്റമില്ലാതെ തുടരുന്നു.
നോവസ്കോഷ
പ്രവിശ്യ തലസ്ഥാനമായ ഹാലിഫാക്സിൽ സാധാരണ പെട്രോളിന്റെ വില മാറ്റമില്ലാതെ തുടരുന്നു. ഇവിടെ പെട്രോളിന്റെ ഏറ്റവും കുറഞ്ഞ വില ലിറ്ററിന് 168.8 സെൻ്റാണ്. അതേസമയം ഡീസൽ വില 4.7 സെൻ്റ് കൂടി ഇപ്പോൾ ലിറ്ററിന് 173.2 സെൻറ് ആയി. കെയ്പ് ബ്രെറ്റണിൽ സാധാരണ പെട്രോളിന് ലിറ്ററിന് 170.7 സെൻ്റാണ് ഏറ്റവും കുറഞ്ഞ വില. ഡീസലിൻ്റെ ഏറ്റവും കുറഞ്ഞ വില ഇപ്പോൾ ലിറ്ററിന് 175.1 സെൻ്റാണ്.
പ്രിൻസ് എഡ്വേഡ് ഐലൻഡ്
പ്രിൻസ് എഡ്വേഡ് ഐലൻഡിൽ സാധാരണ പെട്രോളിന്റെ വില 1.2 സെൻ്റ് വർധിച്ചു. ലിറ്ററിന് 170.7 സെൻ്റാണ് ഇപ്പോളത്തെ വില. ഡീസൽ വിലയും പ്രവിശ്യയിൽ വർധിച്ചു. ഡീസലിന് 4.3 സെൻ്റാണ് വർധിച്ചത്. ലിറ്ററിന് 177.8 സെൻ്റാണ് പുതിയ വില.
ന്യൂബ്രൺസ് വിക്
ന്യൂബ്രൺസ് വിക്കിൽ സാധാരണ പെട്രോളിന്റെ വിലയിൽ 1.6 സെൻ്റ് വർധന രേഖപ്പെടുത്തി. ഇതോടെ പ്രവിശ്യയിലെ പെട്രോൾ വില ലിറ്ററിന് 169.6 സെൻ്റ് ആയി. കൂടാതെ ഡീസൽ വിലയിലും വർധന ഉണ്ടായി. ഡീസൽ വില 3.4 സെൻ്റ് വർധിച്ച് ലിറ്ററിന് 172.0 സെൻ്റ് ആയി.