ഹാലിഫാക്സ് : കിഴക്കൻ യുണൈറ്റഡ് സ്റ്റേറ്റ്സിൽ ആരംഭിക്കുന്ന ഉഷ്ണ തരംഗത്തെ തുടർന്ന് മാരിടൈംസ് പ്രവിശ്യകളിൽ താപനില ഉയരുന്നതിന് കാരണമാകുമെന്ന് എൻവയൺമെൻ്റ് കാനഡ. ന്യൂബ്രൺസ് വിക്കിൽ ചൊവ്വാഴ്ച മുതൽ താപനില ഉയരും. ഇത് ബുധൻ, വ്യാഴം ദിവസങ്ങളിൽ തുടരുമെന്നും കാലാവസ്ഥാ ഏജൻസി മുന്നറിയിപ്പ് നൽകി.
പ്രവിശ്യയിൽ 30 ഡിഗ്രി സെൽഷ്യസ് വരെ താപനില വർധിക്കും. കൂടാതെ സ്ഥിരമായി വീശുന്ന തെക്കൻ കാറ്റ് ഈ ആഴ്ച മാരിടൈംസിലെ ഈർപ്പത്തിൻ്റെ തോത് ഉയർത്തും. ചൂടും ഈർപ്പവും കൂടിച്ചേരുമ്പോൾ താപനില 35 ഡിഗ്രി സെൽഷ്യസായി അനുഭവപ്പെടും. നോവസ്കോഷ, പ്രിൻസ് എഡ്വേഡ് ഐലൻഡ് പ്രവിശ്യകളിലെ ചൊവ്വാഴ്ച നല്ല ചൂടായിരിക്കും. ഈ രണ്ട് പ്രവിശ്യകളിലും ഉയർന്ന താപനില 25 ഡിഗ്രി സെൽഷ്യസായി. ചൂടും ഈർപ്പവും ബുധൻ, വ്യാഴം ദിവസങ്ങളിൽ തുടരും.