ടൊറൻ്റോ : പ്രോജക്ട് ലുക്ക്ഔട്ട് എന്ന പേരിൽ യോർക്ക്, പീൽ, ടൊറൻ്റോ പൊലീസ് നടത്തിയ അന്വേഷണത്തിൽ നൂറുകണക്കിന് നിയമവിരുദ്ധ തോക്കുകളും മയക്കുമരുന്നുകളും പിടിച്ചെടുത്തു. അന്വേഷണത്തിന്റെ കൂടുതൽ വിവരങ്ങൾ ഇന്ന് രാവിലെ പത്തുമണിക്ക് വിളിച്ചു ചേർക്കുന്ന വാർത്താ സമ്മേളനത്തിൽ പുറത്തുവിടുമെന്ന് യോർക്ക് റീജൻ പൊലീസ് അറിയിച്ചു.
യോർക്ക്, പീൽ, ടൊറൻ്റോ, ഒൻ്റാരിയോ പ്രൊവിൻഷ്യൽ പൊലീസ് ഉദ്യോഗസ്ഥരും അന്വേഷണത്തിൽ ഉൾപ്പെട്ടിട്ടുണ്ട്. കനേഡിയൻ ബോർഡർ സർവീസസ് ഏജൻസി (സിബിഎസ്എ) അംഗങ്ങളും അന്വേഷണത്തിൻ്റെ ഭാഗമായിരുന്നു.