റെജൈന : സസ്കാച്വാനിലെ ജനസംഖ്യ വീണ്ടും റെക്കോർഡ് മറികടന്നു. ഏപ്രിൽ 1 വരെ പ്രവിശ്യയിലെ ജനസംഖ്യ 1,231,043 ആയി ഉയർന്നതായി സ്റ്റാറ്റിസ്റ്റിക്സ് കാനഡ അറിയിച്ചു. ഇത് ഒരു വർഷത്തിനിടെ 30,503 ആളുകളുടെയും കഴിഞ്ഞ പാദത്തെ അപേക്ഷിച്ച് 5,550 ആളുകളുടെയും വർധനയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ജനസംഖ്യ വർധനയും ശക്തമായ സമ്പദ്വ്യവസ്ഥയും പ്രവിശ്യയുടെ ശോഭനമായ ഭാവിയെ അർത്ഥമാക്കുന്നതായി പ്രീമിയർ സ്കോട്ട് മോ പറഞ്ഞു.
കാനഡയിലെ മൊത്തം ജനസംഖ്യയും പുതിയ റെക്കോർഡിലെത്തി. 2024 ൻ്റെ ആദ്യ പാദത്തിൽ രാജ്യത്തെ ജനസംഖ്യ 0.6% വർധിച്ച് നാല് കോടി പത്ത് ലക്ഷമായി. ഏപ്രിൽ ഒന്നിന് കാനഡയിലെ ജനസംഖ്യ 41,012,563-ൽ എത്തി. ആദ്യ പാദത്തിൽ 121,758 കുടിയേറ്റക്കാരെ രാജ്യം സ്വാഗതം ചെയ്തതോടെയാണ് ഈ വർധനയെന്നും സ്റ്റാറ്റിസ്റ്റിക്സ് കാനഡ പറയുന്നു. ഇതിൽ 131,810 പേർ സ്ഥിരതാമസക്കാരാണ്.